എറണാകുളം : മുണ്ടക്കൈ–ചൂരൽമല ദുരന്തത്തെ ചെറുതാക്കി ചിത്രീകരിക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നിരന്തരം നടത്തുന്നതെന്ന് റവന്യൂ മന്ത്രി കെ രാജൻ. മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സഹായം ഇല്ലാതാക്കാൻ കേന്ദ്രം ബോധപൂർവ്വം ശ്രമിച്ചുവെന്നും മെമ്മോറാണ്ടം കിട്ടിയില്ല എന്ന് അമിത് ഷാ പറഞ്ഞാൽ അത് മാധ്യമങ്ങൾ പോലും വിശ്വസിക്കില്ലെന്നും കാനം രാജേന്ദ്രൻ അനുസ്മരണത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.എസ്ഡിആർഎഫ് ഫണ്ട് മാനദണ്ഡങ്ങൾ അനുസരിച്ച് മാത്രമേ ചെലവഴിക്കാൻ സാധിക്കുകയുള്ളൂ, എസ്ഡിആർഎഫ് മാനദണ്ഡങ്ങൾക്കുള്ളിൽ നിന്നാൽ ദുരന്തബാധിതർക്ക് കൃത്യമായ സഹായങ്ങൾ നൽകാൻ സാധിക്കില്ല. അതിനാലാണ് വായനാടിനു വേണ്ടി അധിക സഹായം കേരളം ആവശ്യപ്പെട്ടത്. കോടതി പറഞ്ഞ കാര്യങ്ങൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും എസ്ഡിആർഎഫ് ഫണ്ട് സംബന്ധിച്ച കണക്ക് കൃതമായി കേരളം കോടതയിൽ സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുനമ്പം വിഷയത്തിൽ സർക്കാർ വീണ്ടും കോടതിയെ സമീപിക്കുമെന്നും മുനമ്പം നിവാസികൾക്കായി നികുതി അടയ്ക്കാനുള്ള അവകാശത്തിന് കോടതിയിൽ വാദിക്കുമെന്നിം മന്ത്രി കെ രാജൻ പറഞ്ഞു. ജുഡീഷ്യൽ കമ്മീഷൻ വഴി മുനമ്പം പ്രശ്നത്തിന് പരിഹാരം കാണും. മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1