Monday, April 21, 2025 9:18 am

റാന്നിയിലെ ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങള്‍ നേരിട്ടവര്‍ക്ക് ധനസഹായം നല്‍കി

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയിലെ എഴുമറ്റൂര്‍, അയിരൂര്‍ പഞ്ചായത്തുകളില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ നാശനഷ്ടങ്ങള്‍ നേരിട്ട ജനങ്ങള്‍ക്ക് സമയബന്ധിതമായി ധനസഹായം ലഭ്യമാക്കാന്‍ സാധിച്ചുവെന്ന് റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ.രാജന്‍ പറഞ്ഞു.

മല്ലപ്പളളി താലൂക്കിലെ എഴുമറ്റൂര്‍, റാന്നി താലൂക്കിലെ അയിരൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകളില്‍ 2021 ജൂലൈ 13ന് ആഞ്ഞടിച്ച അതിശക്തമായ ചുഴലിക്കാറ്റില്‍ വീടിനും കാലി തൊഴുത്തുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ച കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പ്രത്യേക ടീമുകളെ നിയമിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി മൂന്ന് മാസത്തിനുള്ളില്‍ ധനസഹായം ലഭ്യമാക്കിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

ദുരന്ത സമയത്ത് എങ്ങനെ പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതാണ് പ്രധാനം. കുരുമ്പന്മൂഴിയിലെ ഉരുള്‍പൊട്ടല്‍ പ്രദേശങ്ങളില്‍ രാത്രിയില്‍ മികച്ച രീതിയിലുള്ള രക്ഷാപ്രവര്‍ത്തനമാണ് ഉണ്ടായത്. നമ്മുടെ നാട് മുമ്പ്  കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ ദുരന്തങ്ങളാണ് ഇപ്പോള്‍ നാം നേരിടുന്നത്. ജില്ലാ ഭരണകൂടം ഉണര്‍ന്നു പ്രവര്‍ത്തിച്ച് ഉദ്യോഗസ്ഥരെ മാലയിലെ മുത്തുകളെ പോലെ ചേര്‍ത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത് അഭിനന്ദനീയമാണ്.

ജീവഹാനി ഉണ്ടാകാത്ത വിധത്തിലാണ് ഡാം മാനേജ്‌മെന്റ് നടത്തി വരുന്നത്. കുറച്ച് ദിവസങ്ങളിലായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങള്‍ ഏറെ വിഷമിപ്പിക്കുന്നതാണ്. വളരെ സംഘടിതമായി വ്യത്യാസങ്ങളില്ലാതെ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചു എന്നത് ഏറെ ആശ്വാസകരമാണ്. ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധേയമായ ഇടപെടല്‍ നടക്കുമ്പോള്‍ അവ അതിജീവിക്കുക തന്നെ വേണം. കാലവര്‍ഷം പിന്മാറുന്ന അതേ സമയത്ത് തന്നെ തുലാവര്‍ഷം സംസ്ഥാനത്തെ സമീപിക്കുകയാണ്. ജാഗ്രതയാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു. എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും അഞ്ച് അംഗങ്ങള്‍ക്കും അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും മൂന്ന് അംഗങ്ങള്‍ക്കുമാണ് ധനസഹായ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തത്.

തടിയൂര്‍ എന്‍എസ്എസ് എച്ച്എസ്എസ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാകളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, എഡിഎം അലക്‌സ് പി. തോമസ്, മുന്‍ എംഎല്‍എ രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി രാജപ്പന്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സാറാ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോണ്‍ മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലു തോമസ്, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ്, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ മാത്യു, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍മാരായ വി.പ്രസാദ്, സൂസന്‍ ഫിലിപ്പ്,

അയിരൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിക്രമന്‍ നാരായണന്‍, എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജേക്കബ് കെ. ഏബ്രഹാം, അയിരൂര്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.എന്‍ അംബുജാഭായി, ജയശ്രീ, ശ്രീജാ വിമല്‍, എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അനില്‍കുമാര്‍, ശ്രീജ ടി. നായര്‍, ജിജി പി. ഏബ്രഹാം, അജികുമാര്‍, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി. മറിയാമ്മ, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ എം.വി. വിദ്യാധരന്‍, കെ.ജെ. ഹരികുമാര്‍, രാജന്‍ എബ്രഹാം, എം.എന്‍. കൃഷ്ണകുമാര്‍, ജി. അനില്‍കുമാര്‍, എം.വി. സജയ്കുമാര്‍, ഷെറി തോമസ്, പ്രസന്നന്‍ പുറംപാറ, മല്ലപ്പള്ളി തഹസീല്‍ദാര്‍ എം.ടി. ജയിംസ്, റാന്നി തഹസീല്‍ദാര്‍ നവീന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ 68 ശതമാനം വിമാനങ്ങളും വൈകി

0
ന്യൂഡൽഹി : ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഞായറാഴ്ച 68 ശതമാനം...

യു.എസുമായി വ്യാപാര കരാറുണ്ടാക്കൻ ​ചർച്ചകൾ നടത്തുന്ന രാജ്യങ്ങളെ വിമർശിച്ച് ചൈന

0
വാഷിങ്ടൺ : യു.എസുമായി വ്യാപാര കരാറുണ്ടാക്കൻ ​ചർച്ചകൾ നടത്തുന്ന രാജ്യങ്ങളെ വിമർശിച്ച്...

മികച്ച സ്ഥാനാർത്ഥി തന്നെ നിലമ്പൂരിൽ എത്തും : സിപിഐഎം നേതാവ് എളമരം കരീം

0
തിരുവനന്തപുരം : നിലമ്പൂരിലെ രാഷ്ട്രീയ സാഹചര്യം ഇടതിന് അനുകൂലമെന്ന് സിപിഐഎം നേതാവ്...