പൂരം കലക്കൽ സംബന്ധിച്ച് ഇല്ലാത്ത റിപ്പോർട്ടിലുള്ള ചർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്ന് മന്ത്രി കെ രാജൻ

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : പൂരം കലക്കലിൽ അന്നത്തെ തൃശ്ശൂര്‍ ജില്ലാ കളക്ടർ ആയിരുന്നു ഒന്നാം പ്രതിയെന്ന മുൻ മന്ത്രി വിഎസ് സുനിൽകുമാറിന്റെ വാദം തള്ളി റവന്യൂ മന്ത്രി കെ രാജൻ രംഗത്തെത്തി. പൂരം കലക്കൽ സംബന്ധിച്ച് ഇല്ലാത്ത റിപ്പോർട്ടിലുള്ള ചർച്ചയാണ് ഇപ്പോൾ നടക്കുന്നതെന്നും ഇല്ലാത്ത ചുമരിൽ ചിത്രം വരയ്ക്കാൻ തന്നെ കിട്ടില്ല എന്നും കെ രാജൻ വ്യക്തമാക്കി. ഒന്നാം പ്രതി കളക്ടറാണെങ്കില്‍ കളക്ടറെ നിയന്ത്രിക്കുന്ന റവന്യൂ മന്ത്രിയെയും പ്രതി ചേര്‍ക്കണെമന്ന് ബിജെപി ആവശ്യപ്പെട്ടു. പൂരം കലക്കൽ റിപ്പോർട്ടിൻ്റെ പകർപ്പ് എന്താണ് ആരും പ്രസിദ്ധീകരിച്ചു കാണാത്തത്? പ്രസിദ്ധീകരിച്ചാൽ അത് വായിച്ചതിനെ കുറിച്ച് അഭിപ്രായം ചോദിക്കുക.

ഞാനാണ് ഒന്നാംപ്രതി എന്ന് ആരെങ്കിലും പറഞ്ഞാൽ എനിക്ക് പ്രതികരിക്കാൻ ഒഴിവില്ല. അനാവശ്യമായി ആരെങ്കിലും ചൂണ്ടയിട്ടാൽ അതിൽ കൊത്തുന്ന ശീലം എനിക്കില്ല. ഇല്ലാത്തൊരു ചുമരിൽ ഞാൻ ചിത്രം എഴുതില്ല. എന്റെ മുന്നിലേക്കോ കേരളത്തിലെ ക്യാബിനറ്റിന് മുന്നിലേക്കോ റിപ്പോർട്ട് വന്നിട്ടില്ല. സർക്കാരിന് മുന്നിലേക്ക് റിപ്പോർട്ട് വന്നാൽ ക്യാബിനറ്റിനു മുന്നിലേക്ക് വരും. പൂരത്തിന്റെ ഗുണഫലം ആരാണ് എടുത്തതെന്നും ആരാണ് വെള്ളം കലക്കി മീൻ പിടിക്കാൻ ശ്രമിച്ചതെന്നും എല്ലാവർക്കും അറിയാം. ഇല്ലാത്ത റിപ്പോർട്ടിനെ ചൊല്ലിയാണ് ഈ വിവാദെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...