മുനമ്പത്തെ ജനങ്ങൾ അനാഥരാകില്ലെന്ന് മന്ത്രി കെ രാജൻ‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുനമ്പത്തെ ജനങ്ങൾ അനാഥരാകില്ലെന്ന് റവന്യൂമന്ത്രി കെ രാജൻ‌. റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കുന്നത് വരെ സർക്കാർ ഒപ്പമുണ്ടാകും. മുനമ്പത്തെ രാഷ്ട്രീയ ആയുധമാക്കരുത് എന്നും മന്ത്രി പറഞ്ഞു. മുനമ്പം സമരസമിതി സമരം അവസാനിപ്പിക്കുന്നതിന് പിന്നാലെ മറ്റൊരു വിഭാഗം സമരം ആരംഭിക്കുന്നതിനെയാണ് മന്ത്രി വിമർശിച്ചത്. സർക്കാരിൽ വിശ്വാസമർപ്പിച്ചാണ് സമരസമിതി സമരം അവസാനിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

സമരം ആരംഭിക്കാനുള്ള ചില തൽപരകക്ഷികളുടെ നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഇത്തരം സമരങ്ങളിൽ രാഷ്ട്രീയ ലക്ഷ്യം പാടില്ല. മുനമ്പത്തെ ജനങ്ങൾ അനാഥമാകില്ല. 600ഓളം വരുന്ന കുടുംബങ്ങൾക്കൊപ്പം ആണ് സർക്കാർ നിൽക്കുന്നതെന്ന് മന്ത്രി പറഞ്ഞു. നികുതി അടക്കുന്നതിനും ഭൂമി പോക്ക് വരവ് നടത്തുന്നതിനും നിലവിൽ അനുമതിയുണ്ട്. മുനമ്പത്തെ ജനതയുടെ റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. പെരുമാറ്റച്ചട്ടം നീങ്ങിയാൽ തുടർനടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...