തിരുവനന്തപുരം : അനധികൃത കയ്യേറ്റ ഭൂമി തിരിച്ചു പിടിക്കുമെന്ന് റവന്യു മന്ത്രി കെ രാജന്‍. അവസാന കോടതി വരെ പോയാലും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. പട്ടയം കിട്ടാനുള്ള സാധാരണക്കാര്‍ക്കൊപ്പമാണ് സംസ്ഥാന സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.
ഇടുക്കിയിലെ പട്ടയ പ്രശ്‌നം സങ്കീര്‍ണ്ണമാണ്. കയ്യേറ്റം നടത്തുന്നത് എത്ര ഉന്നതനായാലും ഒരിഞ്ച് സര്‍ക്കാര്‍ ഭൂമി വിട്ടുകൊടുക്കില്ല. ഡിജിറ്റല്‍ റീ സര്‍വേക്ക് രൂപം നല്‍കും. നിലവില്‍ 54 ശതമാനം വില്ലേജുകള്‍ മാത്രമേ റിസര്‍വേ പൂര്‍ത്തിയാക്കിയിട്ടുള്ളു. എല്ലാ വില്ലേജ് ഓഫിസുകളും ഘട്ടം ഘട്ടമായി സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളാക്കും. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് 2022 ല്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.