അര്‍ഹരായ ആളുകള്‍ക്ക് മുഴുവന്‍ അതിവേഗം പട്ടയം നല്‍കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : അര്‍ഹരായ ആളുകള്‍ക്ക് മുഴുവന്‍ അതിവേഗം പട്ടയം നല്‍കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ.രാജന്‍. കളക്ടറേറ്റ് കോണ്‍ഫറന്സ് ഹാളില്‍ ‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 100 ദിനങ്ങള്‍ 200 പദ്ധതികള്‍ എന്ന ലക്ഷ്യത്തിലാണ് വകുപ്പിന്റെ പ്രവര്‍ത്തനം. എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനവും സ്മാര്‍ട്ട് എന്ന മുദ്രാവാക്യവുമായാണ് റവന്യു വകുപ്പ് മുന്നേറുന്നത്. ഇതൊടനുബന്ധിച്ചു ഇടുക്കി ജില്ലയില്‍ 100 ദിവസത്തിനുള്ളില്‍ നാലായിരം പട്ടയം നല്‍കും.

ജനകീയ സമിതി രൂപീകരിച്ച്‌ വില്ലേജ് ഓഫീസുകളിലെ ജനാധിപത്യ വത്കരണം ചരിത്രപരമായ മുന്നേറ്റമാണ് കൊണ്ട് വരികയെന്നും മന്ത്രി പറഞ്ഞു. റവന്യു സെക്രട്ടറിയേറ്റ് എന്ന കാഴ്ചപ്പാടോടു കൂടിയാണ് വകുപ്പ് പ്രവര്‍ത്തിക്കുന്നത്. എല്ലാ വില്ലേജ് ഓഫീസര്‍മാരുമായി 3 മാസത്തില്‍ ഒന്ന് എന്ന നിലയില്‍ യോഗം ചേരുന്നുണ്ട്. മന്ത്രി നേരിട്ടും അതോടൊപ്പം ജില്ലാ തലത്തിലും യോഗങ്ങള്‍ നടത്തി വരുന്നുണ്ട്. ജില്ലയിലെ തുടര്‍ച്ചയായി സംഭവിച്ച ദുരന്തങ്ങളില്‍ അതി വേഗത്തില്‍ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് സാധിച്ചു. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലാ ഭരണകൂടത്തെ മന്ത്രി അഭിനന്ദിച്ചു.

ജില്ലയില്‍ സങ്കീര്‍ണമാകുന്ന ഭൂമി പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു ആവശ്യമെങ്കില്‍ പുതിയ ചട്ടങ്ങളിലും, നിയമത്തിലും ഭേദഗതി വരുത്തണോയെന്ന് ആലോചിച്ചു തീരുമാനമെടുക്കും. കൂടാതെ ഡാമുകളോട് അനുബന്ധിച്ചുള്ള 3 ചങ്ങല പോലെയുള്ള പ്രാദേശങ്ങളിലെ പട്ടയ പ്രശ്നങ്ങളില്‍ തീരുമാനം കൈക്കൊള്ളാന്‍ മാര്‍ച്ച്‌ പത്തിന് വൈദ്യുതി മന്ത്രിയും ജില്ലയുടെ ചുമതലയുള്ള മന്ത്രി റോഷി അഗസ്റ്റിനുമായി തിരുവനന്തപുരത്ത് സംയുക്തമായൊരു ചര്‍ച്ച നടത്തി തീരുമാനം കൈക്കൊള്ളും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...