പറയാനുളളത് ഫേയ്‌സ്ബുക്കില്‍ പറയും : കെ ടി ജലീല്‍ തിരുവനന്തപുരത്തേയ്ക്കു പുറപ്പെട്ടു ; വഴിയില്‍ പ്രതിക്ഷേധവും , കരിങ്കൊടിക്കാട്ടലും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ഇ.ഡി ചോദ്യം ചെയ്തതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട പ്രതിഷേധങ്ങള്‍ക്കിടെ മന്ത്രി കെ.ടി ജലീല്‍ വളാഞ്ചേരിയിലെ വീട്ടില്‍ നിന്ന് തലസ്ഥാനത്തേക്ക് പുറപ്പെട്ടു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പോലീസിന്റെ കനത്ത സുരക്ഷയിലാണ് മന്ത്രിയുടെ യാത്ര. മന്ത്രിയുടെ വീടിന് സമീപം യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. മന്ത്രിയെ കരിങ്കൊടി കാണിച്ചു.

പറയാനുളളത് ഫേയ്‌സ്ബുക്കില്‍ സംസാരിക്കുമെന്ന് ഇടയ്ക്ക് വഴിയില്‍ ഇറങ്ങി മന്ത്രി കെ.ടി ജലീല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എങ്ങോട്ടാണ് യാത്രയെന്ന ചോദ്യത്തിനും മറുപടിയില്ല. മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് എ.ബി.വി.പി. പ്രവര്‍ത്തകര്‍ മന്ത്രിയുടെ വീട്ടിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് ചാടിക്കടന്ന പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ലാത്തി വീശി. തുടര്‍ന്നും പിരിഞ്ഞു പോകാതെ മുദ്രാവാക്യം വിളിയുമായി റോഡില്‍ നിലയുറപ്പിച്ച പ്രവര്‍ത്തകരെ അറസ്റ്റുചെയ്തു നീക്കുകയായിരുന്നു. സംഘര്‍ഷത്തില്‍ ഒട്ടേറെ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...