ശമ്പളം കൃത്യമായി ലഭിച്ചു തുടങ്ങിയതിന് ശേഷം കെ എസ് ആർ ടി സി ജീവനക്കാരുടെ പ്രവർത്തനം മെച്ചപ്പെട്ടുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശമ്പളം കൃത്യമായി ലഭിച്ചു തുടങ്ങിയതിന് ശേഷം കെ എസ് ആർ ടി സി ജീവനക്കാരുടെ പ്രവർത്തനം മെച്ചപ്പെട്ടുവെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇക്കുറി ഓണത്തിന് ജീവനക്കാർക്ക് ശമ്പളത്തിനൊപ്പം ബോണസും നൽകുമെന്നും മന്ത്രി വ്യക്തമാക്കി. കെഎസ്ആർടിസിയിൽ ഇനി ആർക്കും അഴിമതി നടത്താൻ കഴിയില്ല. എല്ലാ പ്രവർത്തനങ്ങളും സോഫ്റ്റ്‌വെയർ വഴിയാക്കി. ഓരോ ചെലവും വരവും സിഎംഡിക്ക് തത്സമയം കാണാൻ കഴിയും. കെഎസ്ആർടിസിയുടെ 58 ഓളം അക്കൗണ്ടുകൾ ഒഴിവാക്കി ഒറ്റ അക്കൗണ്ടിലേക്ക് ഇടപാടുകൾ മാറ്റി. കെഎസ്ആർടിസിയിൽ നടപ്പാക്കിയ 50 പരിഷ്കാരങ്ങളും വിജയിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.

ഇനിമുതൽ കെഎസ്ആർടിസിയുടെ പ്രവർത്തനങ്ങൾ എല്ലാം എ ഐ അധിഷ്ഠിത സോഫ്റ്റ്‌വെയർ വഴിയാണ്. സോഫ്റ്റ്‌വെയർ വാങ്ങിയെന്നും മന്ത്രി പറഞ്ഞു. ജീവനക്കാരുടെ ഡ്യൂട്ടി പാറ്റേൺ, കളക്ഷൻ, വണ്ടിയുടെ സ്ഥാനം എന്നിവ സോഫ്റ്റ്‌വെയർ വഴി അറിയാം. സോഫ്റ്റ്‌വെയർ നിർദ്ദേശം അനുസരിച്ച് മുന്നോട്ട് പോയാൽ കെഎസ്ആർടിസിയുടെ നഷ്ടം 50% ആയി കുറയുമെന്നും മന്ത്രി അറിയിച്ചു. കെ എസ് ആർ ടി സി ഇ ഓഫീസാക്കി മാറ്റും. പരാതികൾ വേഗത്തിൽ തീർപ്പാക്കാൻ ഇതോടെ സാധിക്കും. 3500 ജീവനക്കാരുടെ പരാതികൾ കെട്ടിക്കിടക്കുന്നു. ഇ ഓഫീസ് ആകുന്നതോടെ പരാതികൾ പകുതിയായി കുറയുമെന്നും മന്ത്രി പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊച്ചിയിൽ തൂഫാൻ വേട്ട ; 15 കിലോ കഞ്ചാവുമായി വെസ്റ്റ് ബംഗാൾ സ്വദേശി പിടിയിൽ

0
കൊച്ചി: ലഹരിമരുന്ന് സംഘങ്ങൾക്കെതിരെ പോലീസിന്റെ ശക്തമായ നടപടിയായ 'ഓപ്പറേഷൻ തൂഫാൻ നാർക്കോ...

ആട് കിണറ്റിൽ വീണു ; കിണർ വൃത്തിയാക്കുന്നതിനെ ചൊല്ലി തർക്കം കത്തിക്കുത്തിൽ കലാശിച്ചു ;...

0
വർക്കല: കിണറ്റിൽ വീണ ആടിനെ പുറത്തെടുത്തതിന് ശേഷം കിണർ വൃത്തിയാക്കി നൽകിയില്ലെന്ന...

യുഎസ് വൈസ് പ്രസിഡൻ്റ് ജെ.ഡി വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ചു ;...

0
ന്യൂഡൽഹി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര...

ഒടുവിൽ അർജുൻ ആയങ്കിയെ പൂട്ടി പോലീസ് ; പിടിയിലായത് കണ്ണൂരിൽ നിന്ന്

0
കണ്ണൂർ: പോലീസിനെ വെല്ലുവിളിച്ച് ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കി...