Sunday, April 28, 2024 2:19 pm

അശോക് ലെയ്‌ലാന്‍ഡിന്റെ പുതിയ ശ്രേണിയിലുള്ള ബസുകൾ : ട്രയല്‍ റണ്‍ നടത്തി ഗതാഗത മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങുന്നതിന് ട്രയല്‍ റണ്‍ നടത്തിയത് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. അശോക് ലെയ്‌ലാന്‍ഡിന്റെ പുതിയ ശ്രേണിയിലുള്ള ബസാണ് മന്ത്രി ട്രയല്‍ റണ്‍ നടത്തിയത്. 20 കിലോമീറ്റര്‍ സഞ്ചരിച്ച ബസില്‍ മന്ത്രിക്കൊപ്പം കെഎസ്ആര്‍ടിസി ചെയര്‍മാന്‍ പ്രമോജ് ശങ്കര്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാര്‍ തുടങ്ങിയവരുമുണ്ടായിരുന്നു.

കെഎസ്ആര്‍ടിസിയുടെ കുറിപ്പ്:

അശോക് ലെയ്ലാന്‍ഡ് BS6 Lynx Smart ബസ് ട്രയല്‍ റണ്‍… കെ.എസ്.ആര്‍.ടി.സി പുതുതായി ബസ്സുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിവിധ വാഹന നിര്‍മ്മാതാക്കളുടെ ബസ്സുകളുടെ വിലയിരുത്തലിന്റെ ഭാഗമായി 26.03.2024 തീയതിയില്‍ ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ.കെ.ബി.ഗണേഷ് കുമാര്‍ ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്തു നിന്നും അശോക് ലെയ്‌ലാന്‍ഡ് കമ്പനിയുടെ പുതിയ ശ്രേണിയിലുള്ള ബസ് ഓടിച്ച് പെര്‍ഫോമന്‍സ് വിലയിരുത്തുന്നതിനായി ട്രയല്‍ റണ്‍ നടത്തുകയുണ്ടായി. അശോക് ലെയ്ലാന്ഡിന്റെ 5200 എംഎം wheelbase ഉള്ള BS6 Lynx Smart ഷാസിയില്‍ കോട്ടയത്തുള്ള കൊണ്ടോടി ആട്ടോക്രാഫ്റ്റില്‍ നിര്‍മ്മിച്ച ബോഡിയില്‍ 10 .5 മീറ്റര്‍ നീളമുള്ള ബസ്സിലാണ് പരീക്ഷണ ഓട്ടം നടത്തിയത്. ഏകദേശം 20 കിലോമീറ്റര്‍ പരീക്ഷണം നടത്തിയ ബസ്സില്‍ ബഹു. ഗതാഗത വകുപ്പ് മന്ത്രിയോടൊപ്പം കെ.എസ്.ആര്‍.ടി.സി യുടെ ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടര്‍ ശ്രീ. പ്രമോജ് ശങ്കര്‍ IOFS, എക്സിക്യൂട്ടീവ് ഡയറ്കടര്‍മാര്‍, ബഹു. മന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഡ്രൈവര്‍ ഉള്‍പ്പടെ സൗകര്യപ്രദമായ 38 സീറ്റും, മുന്‍വശത്തും പുറകിലുമായി യാത്രക്കാര്‍ക്ക് അനായാസം കയറി ഇറങ്ങുന്നതിനായി വാതിലുകള്‍, വൈ കണക്ഷനുള്ള 3 ക്യാമറകള്‍, ബസ്സിനുള്ളില്‍ ചൂട് കുറയ്ക്കുന്നതിനായി തിരഞ്ഞെടുത്ത റൂഫിങ് മെറ്റീരിയല്‍, ലഗേജ് റാക്കുകള്‍, സ്റ്റൈന്‍ലെസ്സ് സ്റ്റീല്‍ ഇന്നര്‍ ബോഡി പാനലുകള്‍ എന്നിവ ഈ ബസ്സിന്റെ പ്രത്യേകതകളാണ്. 150 BHP പവറുള്ള 4 സിലിണ്ടര്‍ എഞ്ചിനോട് കൂടിയ ഈ ബസ്സിന് കൂടുതല്‍ ഇന്ധന ക്ഷമതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കെ.എസ്.ആര്‍.ടി.സി പുതിയ ബസ്സുകള്‍ വാങ്ങുന്നതിനായി നടപടികള്‍ സ്വീകരിക്കുമ്പോള്‍ ഓരോ സീറ്റുകളുടെയും പിന്‍ വശത്തും ബസ്സിനുള്ളിലും പരസ്യം പതിക്കുന്നതിനുള്ള സംവിധാനം, മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ടുകള്‍, വൈ ഫൈ കണക്ഷനുള്ള ക്യാമറകള്‍, കൂടുതല്‍ സുഖപ്രദമായ ഡ്രൈവിങ് സീറ്റ് തുടങ്ങിയവ ഉള്‍പ്പെടുത്തണമെന്നും ബസ്സിനുള്ളില്‍ ചൂട്, എഞ്ചിന്റെ ശബ്ദം അടക്കമുള്ളവ നിയന്ത്രിക്കുന്നതിനായി യോജ്യമായ മെറ്റീരിയല്‍ തിരഞ്ഞെടുക്കുന്നതിനായി ബഹു. ഗതാഗത മന്ത്രി കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ക്ക് നേരത്തേ നിര്‍ദ്ദേശം നല്‍കിയിരുന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറിൽ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാർക്ക് സ്വാഗതം

ചുരുങ്ങിയകാലംകൊണ്ട് ഓൺലൈൻ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓൺലൈൻ ചടങ്ങിൽ Eastindia Broadcasting Private Limited ന്റെ ഡയറക്ടർമാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോർത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേർഷനാണ് ഇപ്പോൾ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാർത്തകൾ ക്ഷണനേരം കൊണ്ട് ലോഡാകുവാൻ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാർത്താ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാർത്തകൾ തങ്ങൾക്കു വേണമെന്ന് ഓരോ വായനക്കാർക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാർത്തകൾ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയാകളിലേക്ക് വാർത്തകൾ അതിവേഗം ഷെയർ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങൾ ഉണ്ടാകില്ല. ഇന്റർനെറ്റിന്റെ പോരായ്മകൾ ആപ്പിന്റെ പ്രവർത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാർത്തകൾ ലഭിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ജാവദേക്കറെ ഇ.പി കണ്ടത് വൈദേകത്തിലെ ആദായനികുതി റെയ്ഡിന് തൊട്ടുപിന്നാലെ

0
കണ്ണൂര്‍: സംസ്ഥാന ബി.ജെ.പിയുടെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കറുമായി എല്‍.ഡി.എഫ്. കണ്‍വീനര്‍...

ജമ്മു കശ്മീരിൽ മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്ടം ; 50ലേറെ വീടുകൾ തകർന്നു

0
ശ്രീന​ഗർ: ജമ്മു കശ്മീരിലെ റംബാൻ ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ വ്യാപക നാശനഷ്ടം. 58...

അമ്പലപ്പുഴ കാക്കാഴത്തെ ശ്രീനാരായണ ഗുരുമന്ദിരം പൊളിക്കില്ല ; ഹൈക്കോടതി റിപ്പോർട്ട് തേടി

0
അമ്പലപ്പുഴ : കാക്കാഴത്തെ ശ്രീനാരായണ ഗുരുമന്ദിരം തൽക്കാലം പൊളിച്ചു നീക്കില്ല. നാട്ടുകാരുടെ...

‘ഇത്രയും മോശമായ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നിട്ടില്ല, ഗുരുതര വീഴ്ചകൾ’ ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്...

0
തിരുവനന്തപുരം: സംസ്ഥാനത്ത് സുതാര്യവും നീതിപൂര്‍വകവുമായി വോട്ടെടുപ്പ് നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ്...