മലബാറിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങൾ വലുതാണെന്നും ഉടൻ പരിഹരിക്കാനാവില്ലെന്നും മന്ത്രി കെ.എം ഷാജി

For full experience, Download our mobile application:
Get it on Google Play

കാസർകോട്: മലബാറിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങൾ വലുതാണെന്നും ഉടൻ പരിഹരിക്കാനാവില്ലെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയടക്കം വലിയ പ്രശ്‌നങ്ങളുണ്ട്. അതെല്ലാം ഉടൻ പരിഹരിക്കാനാവില്ല. അതിന് സമയമെടുക്കുമെന്നും തത്കാലം സഹിക്കുകമാത്രമേ പരിഹാരമുള്ളൂ എന്നും ഷാജി പറഞ്ഞു. കാസർകോട് ജില്ലയിലെ ജനങ്ങൾ അവരുടെ ആവശ്യങ്ങൾക്ക് കർണാടകയിൽ പോയാണ് പരിഹാരം കാണുന്നത്. കാസർകോടിന്റെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയ ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി. ഈ സർക്കാരിന്റെ കാലത്ത് തന്നെ എല്ലാം പരിഹരിക്കാൻ ശ്രമിക്കും.

അത് ഉടൻ നടക്കില്ലെന്നും മന്ത്രി പറഞ്ഞു. ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം അടക്കം മലബാറിൽ വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങൾ എംഎസ്എഫ് അടക്കമുള്ള സംഘടനകൾ ഉയർത്തിയിരുന്നു. പ്ലസ് വണിന് താത്കാലിക ബാച്ചുകൾ നിലനിർത്തുന്നതിന് പകരം സ്ഥിരം ബാച്ചുകൾ വേണമെന്നും കാർത്തികേയൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കണമെന്നുമുള്ള ആവശ്യം വിവിധ സംഘടനകൾ ഉയർത്തുന്നുണ്ട്. ഈ വിഷയങ്ങളിൽ സമയബന്ധിതമായി എന്ത് പരിഹാരം ഉണ്ടാകുമെന്ന് മന്ത്രി പറയുന്നില്ല. എല്ലാ പരിഹരിക്കുമെന്ന് മാത്രമാണ് മന്ത്രിയുടെ വാഗ്ദാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....

സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: സുകുമാര കുറുപ്പ് വിദേശത്തുണ്ടെന്ന പ്രചരണത്തിൽ സത്യാവസ്ഥ അറിയാൻ ക്രൈംബ്രാഞ്ച്. ഇൻ്റർപോളിന് കത്ത്...

പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു

0
ന്യൂഡല്‍ഹി: പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി എല്‍ഡിഎഫില്‍ അസാധാരണ പ്രതിസന്ധി തുടരുന്നു....