കാലാവസ്ഥാപ്രവചന സംവിധാനത്തിന് കാലങ്ങളുടെ പഴക്കം ; കൃത്യമായ മുന്നറിയിപ്പ് നൽകുന്നില്ലെന്ന് വിമർശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഉരുൾപൊട്ടൽ, മിന്നൽപ്രളയം, മേഘസ്ഫോടനം തുടങ്ങിയവ പ്രവചിക്കാനും മുന്നറിയിപ്പു നൽകാനും കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾക്കു കഴിയുന്നില്ലെന്നു വിമർശനമുയരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം മഴയുടെ സ്വഭാവം മാറിയെങ്കിലും പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രവചനസംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്. നിർദിഷ്ട പ്രദേശങ്ങളിൽ അടിയന്തരമായി ഉണ്ടാകാൻ സാധ്യതയുള്ള അതിതീവ്രമഴ, മണ്ണിടിച്ചിൽ എന്നിവയെക്കുറിച്ചു തക്കസമയത്ത് അറിയിപ്പു കിട്ടുന്നില്ലെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ പരാതിപ്പെട്ടു. എഐ, റഡാർ, ഡിജിറ്റൽ സെൻസർ എന്നിവ ഉപയോഗിച്ച് പ്രാദേശിക ദുരന്തസാധ്യതകൾ കൃത്യമായി തിരിച്ചറിയാനായില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കുമെന്നാണു മുന്നറിയിപ്പ്.

പ്രളയ-മണ്ണിടിച്ചിൽ ഭൂപടങ്ങൾ പരിഷ്കരിക്കാത്തതും അപകടസാധ്യത കൂട്ടുന്നു. മൈക്രോ ലവൽ പ്രവചനങ്ങളുടെ അഭാവം: ജില്ലകൾ അടിസ്ഥാനമാക്കി പൊതുവായ അലർട്ടുകൾ നൽകുന്ന രീതിയാണ് ഇപ്പോഴുമുള്ളത്. പഞ്ചായത്തുകളോ മലയോര മേഖലകളോ കേന്ദ്രീകരിച്ച് തീവ്രമഴയോ മണ്ണിടിച്ചിലോ പ്രവചിക്കുന്നില്ല.
പരിസ്ഥിതിലോലമായ മലയോര മേഖലകളിൽ ഡോപ്ലർ വെതർ റഡാറുകൾ ഇല്ലാത്തതിനാൽ അപകടകരമായ മേഘരൂപീകരണം തത്സമയം കണ്ടെത്താനാകുന്നില്ല.
മണ്ണിന്റെ ഈർപ്പവും ജലസമ്മർദവും അളന്ന് ഉപഗ്രഹം വഴി മുന്നറിയിപ്പു നൽകുന്ന ‘ഏർലി വാണിങ് സെൻസറുകൾ’ മലയോരങ്ങളിൽ കാര്യമായി ഇല്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാന ഫ്ലൈഓവറുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പ്രവേശനമില്ല ; ബെംഗളൂരുവിൽ കർശന ഗതാഗത പരിഷ്കരണവുമായി അധികൃതർ

0
ബെംഗളൂരു: സെപ്റ്റംബര്‍ 4 മുതല്‍ ബെംഗളൂരുവിലെ പ്രധാന ഫ്‌ളൈഓവറുകളില്‍ ഇരുചക്ര വാഹനങ്ങള്‍ക്കും...

ക്ഷീരകർഷകർക്ക് വലിയ ആശ്വാസം; പാൽ വില കൂട്ടി പുതിയ ഉത്തരവിറക്കി തമിഴ്നാട്

0
ചെന്നൈ: പാല്‍ സംഭരണ വില വീണ്ടും ഉയര്‍ത്തി തമിഴ്നാട് സർക്കാർ. ലിറ്ററിന്...

പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ പ്രസിഡന്റ്

0
ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തീർക്കാൻ ഇന്ത്യ സ്വാധീനം ചെലുത്തണമെന്ന് അഭ്യർത്ഥിച്ച് ഇറാൻ...

2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ...

0
ന്യൂഡൽഹി: 2029 ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡൽഹിയിലെ കരട് വോട്ടർ പട്ടിക...