കുടുംബശ്രീ റീട്ടെയിൽ രംഗത്തേക്ക് കടക്കുകയാണെന്ന് മന്ത്രി എം ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കുടുംബശ്രീ ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനവും വിപണനവും ഊർജിതമാക്കുന്നതിനും അതുവഴി സംരംഭകർക്ക് സുസ്ഥിര വരുമാനം ഉറപ്പാക്കുന്നതിനുമായി കുടുംബശ്രീ റീട്ടെയിൽ രംഗത്തേക്ക് കടക്കുകയാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനുമായി സഹകരിച്ചാണ് പ്രാദേശിക തലത്തിൽ നിലവിലുള്ള വിവിധ ഡിസ്ട്രിബ്യൂഷൻ ഏജൻസികൾ മുഖേന കുടുംബശ്രീ ഉൽപ്പന്നങ്ങൾ റീട്ടെയിൽ വിപണിയിലെത്തിക്കുന്നത്. ഇതിനായി 14 ജില്ലകളിലും പ്രധാനപ്പെട്ട ഡിസ്ട്രിബ്യൂഷൻ ഏജൻസികളെ കണ്ടെത്തി അവരെ കുടുംബശ്രീ സംരംഭകരുമായി ബന്ധിപ്പിക്കുന്ന ബി 2 ബി മീറ്റുകൾ സംഘടിപ്പിച്ചു കഴിഞ്ഞു. 900-ലേറെ സംരംഭകരും 227 ഡിസ്ട്രിബ്യൂട്ടർമാരും ഇതിൽ പങ്കെടുത്തു.

ഏജൻസികളും സംരംഭകരുമായി നേരിട്ട് സംവദിക്കുന്നതിനും ഉൽപന്നങ്ങൾ പരിചയപ്പെടുത്തുന്നതിനും വില, മാർജിൻ എന്നിവയിൽ ധാരണയാകുന്നതിനും ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇന്ന് വിപണിയിൽ ലഭ്യമാകുന്ന മിക്ക ഉൽപന്നങ്ങളും കുടുംബശ്രീ സംരംഭകർ ഉൽപാദിപ്പിക്കുന്നുണ്ട്. മികച്ച ഗുണമേൻമയുള്ള ഈ ഉൽപന്നങ്ങൾ വിപണനം നടത്തുന്നതിന് കുടുംബശ്രീയുടെ സാമൂഹ്യാധിഷ്ഠിത വിപണന ശൃംഖലയായ ഹോംഷോപ്പ്, വിപണന മേളകൾ, സരസ് മേളകൾ, മാർക്കറ്റിംഗ് ഔട്ട് ലെറ്റ് കിയോസ്‌ക്, കുടുംബശ്രീയുടെ ഇ-കൊമേഴ്‌സ് ഓൺലൈൻ പ്‌ളാറ്റ്‌ഫോമായ പോക്കറ്റ്മാർട്ട് ആപ്‌ളിക്കേഷൻ എന്നിങ്ങനെ നിരവധിയായ വിപണന മാർഗ്ഗങ്ങൾ കുടുംബശ്രീയുടേതായിട്ടുണ്ട്. കൂടാതെ കുടുംബശ്രീ യൂണിറ്റുകളുടെ ഉൽപന്നങ്ങൾ പ്രാദേശിക അടിസ്ഥാനത്തിൽ ചെറുകിട കച്ചവടക്കാർ മുഖേനയും വിപണനം നടത്തുന്നുണ്ട്.

വിപണിയിലെ മാറ്റങ്ങൾക്കും ഉപഭോക്താവിന്റെ താൽപ്പര്യങ്ങൾക്കും അനുസൃതമായി ഉൽപാദന രംഗത്തും വിപണന രംഗത്തും കൂടുതൽ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് റീട്ടെയിൽ രംഗത്ത് ചുവടുറപ്പിക്കുന്നത്. കുടുംബശ്രീ ഏകികൃത ബ്രാൻഡിൽ പുറത്തിറക്കിയിട്ടുള്ള കറിപൗഡറുകൾ, പുട്ടുപൊടി, അപ്പപ്പൊടി, സാമ്പാർ മസാല, ചിക്കൻ മസാല, വെജ് മസാല, മുളക്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ചിപ്‌സ്, ശർക്കര വരട്ടി തുടങ്ങിയ ഉൽപന്നങ്ങളോടൊപ്പം ഓരോ ജില്ലയിലെയും സംരംഭകർ ഉൽപാദിപ്പിക്കുന്ന മികച്ച ഉൽപന്നങ്ങളുമാണ് ആദ്യഘട്ടത്തിൽ ഡിസ്ട്രിബ്യൂഷൻ ഏജൻസികൾ വഴി വിപണനത്തിന് തിരഞ്ഞെടുത്തിട്ടുള്ളത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംഭാവനാ തട്ടിപ്പ് ആവർത്തിക്കരുത്; രാമക്ഷേത്ര ട്രസ്റ്റിനോട് ആർ.എസ്.എസ്

0
ബെംഗളൂരു: അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ളയിൽ ആഴത്തിലുള്ള ദുഃഖവും ആശങ്കയും രേഖപ്പെടുത്തി രാഷ്ട്രീയ...

4.25 ലക്ഷം കുടുംബങ്ങൾക്ക് സർക്കാർ ആനുകൂല്യം; ദാരിദ്ര്യ നിർമാർജനത്തിൽ മുന്നേറി ഉത്തർപ്രദേശ്

0
ഉത്തർപ്രദേശ്: ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമിട്ടുള്ള ‘സീറോ പോവർട്ടി ക്യാമ്പയിൻ’ അതിവേഗം പുരോഗമിക്കുന്നതായി...

ആരോപണങ്ങൾ തെളിയിക്കണം; ഒമർ അബ്ദുള്ളയ്ക്ക് ബിജെപിയുടെ വെല്ലുവിളി

0
ശ്രീനഗർ : ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ് (എൻസി) എംഎൽഎമാരെ ബിജെപി...

ചെളി തെറിച്ചതിലെ തർക്കം കൊലപാതകത്തിൽ കലാശിച്ചു; അഞ്ച് പ്രായപൂർത്തിയാകാത്തവർ പിടിയിൽ

0
ന്യൂഡല്‍ഹി: ചെളി തെറിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ 34കാരനെ അഞ്ച് പേർ ചേർന്ന്...