ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികയായ വയോധികയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവതികള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഓട്ടോയില്‍ യാത്ര ചെയ്യുന്നതിനിടെ സഹയാത്രികയായ വയോധികയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച യുവതികള്‍ പിടിയില്‍. തമിഴ്‌നാട് നാഗര്‍ കോവില്‍ സ്വദേശികളായ മണിമേഖല, വിജയ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് വടകരയിലാണ് സംഭവം നടന്നത്. പൂത്തൂര്‍ പൂന്തോട്ടത്തില്‍ ദേവിയുടെ മൂന്നര പവന്‍ വരുന്ന സ്വര്‍ണമാലയാണ് യുവതികള്‍ പൊട്ടിക്കാന്‍ ശ്രമിച്ചത്. രാവിലെ 8.30 ഓടെയാണ് സംഭവം. അറക്കിലാട് 110 കെവി സബ്‌സ്റ്റേഷന്‍ സ്റ്റോപ്പില്‍ നിന്ന് വടകര പഴയ ബസ് സ്റ്റാന്റിലേക്ക് പോകാനാണ് ദേവി ഓട്ടോയില്‍ കയറിയത്.

മണിമേഖലയും വിജയയും ഇടയ്ക്ക് വെച്ചാണ് ഓട്ടോയില്‍ കയറിയത്. പെരുമാറ്റത്തില്‍ സംശയം തോന്നിയ ദേവി ഇവരെ കൃത്യമായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇവര്‍ മാലപ്പൊട്ടിക്കാന്‍ ശ്രമിച്ചതോടെ ദേവി ബഹളം വെച്ചു. തുടര്‍ന്ന് ഓട്ടോ വഴിയരികില്‍ നിര്‍ത്തി ഡ്രൈവറും നാട്ടുകാരും ചേര്‍ന്ന് ഇരുവരെയും തടഞ്ഞു വെയ്ക്കുകയായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വടകര പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...