വിവാഹ രജിസ്‌ട്രേഷനില്‍ നിയമ ഭേദഗതിക്ക് നിര്‍ദ്ദേശം നല്‍കി മന്ത്രി എം ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: വിവാഹ രജിസ്‌ട്രേഷനില്‍ നിയമ ഭേദഗതിക്ക് നിര്‍ദ്ദേശം നല്‍കി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. ആവശ്യപ്പെട്ടാല്‍ ഏവര്‍ക്കും വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ വിവാഹം രജിസ്‌ട്രേഷന്‍ ചെയ്യാന്‍ കഴിയും വിധം നിയമ ഭേദഗതി വരുത്തുമെന്ന് മന്ത്രി അറിയിച്ചു. ആവശ്യക്കാര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള ചട്ട ഭേദഗതി കൊണ്ടുവരാന്‍ തദ്ദേശ അദാലത്തില്‍ മന്ത്രി എം ബി രാജേഷ് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ. ജേക്കബ് മുഖേന ജനന-മരണ-വിവാഹ രജിസ്ട്രാര്‍ കൂടിയായ പഞ്ചായത്ത് സെക്രട്ടറി വി. കെ ശ്രീകുമാര്‍ നല്‍കിയ പരാതി, സംസ്ഥാനത്തെ വിവാഹിതരാകുന്ന എല്ലാവര്‍ക്കും ഗുണകരമാവുന്ന പൊതുതീരുമാനത്തിലേക്കാണ് വഴിവെച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ വിവാഹ രജിസ്ട്രാര്‍ക്ക് മുമ്പാകെ നേരിട്ട് ഹാജരാകാതെ വീഡിയോ കോണ്‍ഫറന്‍സ് വഴി വിവാഹം രജിസ്ട്രര്‍ ചെയ്യാന്‍ അനുമതി തേടിയായിരുന്നു പരാതി.

2019 ല്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ വിദേശത്തുള്ളവര്‍ക്ക് വിവാഹ രജിസ്‌ട്രേഷന് ഓണ്‍ലൈനില്‍ ഹാജരാകാനുള്ള പ്രത്യേക ഉത്തരവ് നല്‍കിയിരുന്നു. ഇത് ഇപ്പോഴും തുടരുന്നുണ്ട്, അതേ സമയം ദമ്പതികളില്‍ ഒരാളെങ്കിലും വിദേശത്ത് താമസിക്കുന്നുണ്ടെങ്കില്‍ മാത്രമാണ് ഈ സൗകര്യം ലഭ്യമാകുന്നത്. കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും, അയല്‍ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും ഇതുണ്ടാക്കുന്ന ബുദ്ധിമുട്ടുകളാണ് ഉപ്പുതുറ പഞ്ചായത്ത് സെക്രട്ടറി ചൂണ്ടിക്കാട്ടിയത്. നഗരസഭയില്‍ കെ സ്മാര്‍ട്ട് ഏര്‍പ്പെടുത്തിയതോടെ നഗരങ്ങളില്‍ നടക്കുന്ന വിവാഹങ്ങള്‍ ദമ്പതികള്‍ക്ക് വീഡിയോ കെ വൈ സി വഴി എവിടെയിരുന്നും രജിസ്‌ട്രേഷന്‍ നടത്താന്‍ സൗകര്യമൊരുങ്ങി. എന്നാല്‍ ഗ്രാമപഞ്ചായത്തുകളില്‍ ഈ സേവനം ലഭ്യമായിരുന്നില്ല. പരാതി പരിഗണിച്ച തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് വീഡിയോ കോണ്‍ഫറന്‍സിലൂടെ രജിസ്ട്രാര്‍ക്ക് മുന്‍പില്‍ ഹാജരാകാനുള്ള സൗകര്യം എല്ലാവര്‍ക്കും ഒരുക്കാന്‍ നിര്‍ദ്ദേശം നല്‍കി.

ഗ്രാമപഞ്ചായത്തില്‍ വിവാഹിതരാവുന്ന ദമ്പതികള്‍ക്കും സംയുക്ത അപേക്ഷയിലൂടെ രജിസ്ട്രാര്‍ക്ക് മുന്‍പില്‍ ഓണ്‍ലൈനായി ഹാജരായി വിവാഹം രജിസ്റ്റര്‍ ചെയ്യാം. ഇതിനുള്ള ചട്ടഭേദഗതി ഉടന്‍ കൊണ്ടുവരും. ഗ്രാമപഞ്ചായത്തുകളില്‍ കെ സ്മാര്‍ട്ട് വിന്യസിക്കുന്നത് വരെ ഈ സൗകര്യം തുടരും. കെ സ്മാര്‍ട്ട് വിന്യസിക്കുമ്പോള്‍ വീഡിയോ കെ വൈ സി വഴി എളുപ്പത്തില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം പഞ്ചായത്തിലും ഒരുങ്ങും. പഞ്ചായത്തിലെ നിരവധി പേരുടെ ആവശ്യ പ്രകാരമാണ് പ്രസിഡന്റ് ജെയിംസ് കെ ജേക്കബും ഉപ്പുതറ രജിസ്ട്രാര്‍ വി കെ ശ്രീകുമാറും അദാലത്തിലെത്തിയത്. പതിനായിരക്കണക്കിന് പേര്‍ക്ക് സഹായകമാവുന്ന ഉത്തരവിന് ഭാഗമാകാന്‍ കഴിഞ്ഞതിലുള്ള സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും തദ്ദേശ അദാലത്തില്‍ നിന്ന് മടങ്ങിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം ; അതിൻ്റെ പേരിൽ പിണറായി വിജയനെ...

0
കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന്...

അയോധ്യ സംഭാവന കൊള്ളയ്ക്ക് തെളിവുണ്ട് ; കേസെടുക്കണമെന്ന് വിഎച്ച്പി

0
ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ സംഭാവന കൈകാര്യം ചെയ്തതിൽ വൻ വീഴ്ചയെന്ന് പ്രത്യേക...

അതൃപ്തി വീണ്ടും പരസ്യമാക്കി വിഎം സുധീരന്‍

0
തിരുവനന്തപുരം : വീര്യം കുറഞ്ഞ മദ്യത്തിന് സംസ്ഥാന ബജറ്റില്‍ ഏര്‍പ്പെടുത്തിയ നികുതി...

ആരോഗ്യവകുപ്പിലെ എല്ലാ ജീവനക്കാർക്കും മറുപടി പറയലല്ല എൻ്റെ ജോലി : മന്ത്രി കെ. മുരളീധരൻ

0
തിരുവനന്തപുരം: ഡിഎച്ച്എസ് നിയമനവുമായി ബന്ധപ്പെട്ട് ഡോ. കെ.ജെ. റീന നടത്തുന്ന നിയമപോരാട്ടത്തിൽ...