കോൺ​ഗ്രസിലെ ആൾക്കൂട്ടത്തെ ആകർഷിക്കുന്ന നേതാവാണ് മുരളീധരനെന്ന് മന്ത്രി എം ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മുതിർന്ന കോൺ​ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും കെ മുരളീധരനും അനുഭവ സമ്പത്തുള്ള നേതാക്കളെന്ന് മന്ത്രി എം ബി രാജേഷ്. കോൺ​ഗ്രസിലെ ആൾക്കൂട്ടത്തെ ആകർഷിക്കുന്ന നേതാവാണ് മുരളീധരനെന്ന് മന്ത്രി പറഞ്ഞു. പിടയുന്ന ഹൃദയവുമായാണ് മുരളീധരൻ പ്രചാരണത്തിന് വന്നത്. അച്ഛനെയും അമ്മയെയും അധിക്ഷേപിച്ചവർക്ക് വോട്ട് ചോദിക്കാൻ കഴിയില്ല. ഒരു മാർഗ്ഗവും ഇല്ലാത്തതു കൊണ്ട് വന്നു എന്ന സന്ദേശമാണ് കെ മുരളീധരൻ നൽകിയതെന്നും മന്ത്രി പറഞ്ഞു. ഇടതുപക്ഷത്തിന്റെ കുതിപ്പിലാണ് ബിജെപി അപ്രസക്തമായതെന്ന് മന്ത്രി പറഞ്ഞു. ബിജെപിയെ പ്രമോട്ട് ചെയ്യുകയാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചെയ്യുന്നത്. എൽഡിഎഫിന് പാലക്കാട് ആശങ്കയില്ല.

കഴിഞ്ഞ തവണ ബിജെപിയ്ക്ക് വോട്ട് ചെയ്തവർ എല്ലാവരും ബിജെപി അല്ല. ശ്രീധരന് വോട്ട് ചെയ്തവർ ഇത്തവണ പി സരിന് വോട്ട് ചെയ്യും. എസ്ഡിപിഐക്ക് കൈകൊടുത്ത കോൺ​ഗ്രസിന് സരിന് കൈ കൊടുക്കാൻ മടിയാണ്. വി ഡി സതീശൻ ബിജെപിയ്ക്ക് കൈ കൊടുക്കുന്നുവെന്നും മറുകൈ കൊണ്ട് എസ്ഡിപിഐക്കും വി ഡി സതീശൻ കൈകൊടുക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു. മതനിരപേക്ഷ വാദികൾ വിശ്വസിച്ച് ഇടതുപക്ഷത്തിന് കൈ നൽകുമെന്നും മന്ത്രി പറഞ്ഞു. സരിന്റെ മികവിൽ ആർക്കും സംശയമില്ല. എൽഡിഎഫ് യുഡിഎഫ് മത്സരം സൃഷ്ടിക്കാൻ കഴിഞ്ഞു. ബിജെപി പൂർണ്ണമായും പിന്തള്ളപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. എൽഡിഎഫിന്റെ കുതിപ്പാണ് പാലക്കാട് തിരഞ്ഞെടുപ്പ് ചർച്ച ആക്കിയത്. രാഷ്ട്രീയ അജണ്ട നിശ്ചയിച്ചത് എൽഡിഎഫാണ്. രാഷ്ട്രീയ മേൽകൈ നിലനിർത്താൻ കഴിയും. വട്ടിയൂർക്കാവിൽ നേടിയതുപോലെ അട്ടിമറി വിജയം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി

0
ചെന്നൈ: മസിനഗുഡി വഴി ഊട്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ച നടപടിയില്‍ ഇളവു വരുത്തി...

എനിക്ക് കാൻസർ ബാധിച്ചത് ജയിൽവാസത്തിന് പിന്നാലെ ; സഞ്ജയ് റാവുത്ത്

0
ന്യൂഡൽഹി : തനിക്ക് കാൻസർ ബാധിച്ചതിന് പിന്നിൽ ജയിൽവാസമാണെന്ന ഗുരുതര...

പരസ്പരം കപ്പലുകൾ തകർക്കുന്നതിലേക്ക് വഴിമാറി അമേരിക്ക – ഇറാൻ സംഘർഷം

0
ടെഹ്റാൻ: ആകാശയുദ്ധത്തിൽ നിന്നും പരസ്പരം കപ്പലുകൾ തകർക്കുന്നതിലേക്ക് വഴിമാറി അമേരിക്ക -...

ചെന്നൈക്കടുത്ത് അഡയാറിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു

0
ചെന്നൈ: ചെന്നൈക്കടുത്ത് അഡയാറിൽ ടിവികെ പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. തമിഴ്‌നാട് പൊലീസിൻ്റെ...