കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 260. 56 കോടി വയനാടിനുള്ള പ്രത്യേക സഹായമാണോ എന്ന് വ്യക്തമല്ലെന്ന് മന്ത്രി എംബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 260. 56 കോടി വയനാടിനുള്ള പ്രത്യേക സഹായമാണോ എന്ന് വ്യക്തമല്ലെന്ന് മന്ത്രി എംബി രാജേഷ്. കേരളത്തിനുള്ള അധിക സഹായമാണോ എന്നതില്‍ സംശയമുണ്ട്. സമാനതകളില്ലാത്ത ദുരന്തത്തില്‍ കേരളത്തിന്റെ ആവശ്യം പ്രത്യേക സഹായമെന്നും മന്ത്രി പറഞ്ഞു. ഇത് കേരളത്തിനുള്ള അധിക സഹായമാണോ എന്ന കാര്യത്തില്‍ സംശയം തോന്നുന്നുണ്ട്. ദുരന്ത ലഘൂകരണ നിധിയില്‍ നിന്നുള്ള സഹായം എന്ന് പറയുമ്പോള്‍ സാധാരണ ഗതിയില്‍ തന്നെ കേരളത്തിന് അവകാശപ്പെട്ടതാണോ, അതോ വയനാടിനുള്ള പ്രത്യേകമായ അധിക സഹായമാണോ എന്നത് വ്യക്തമല്ല.

സമാനതകളില്ലാത്ത ഒരു ദുരന്തമുണ്ടായപ്പോള്‍ അതിന് പ്രത്യേകമായിട്ടുള്ള സഹായമാണ് വേണ്ടത്. അതാണോ എന്നുള്ളത് എനിക്ക് വ്യക്തമായിട്ടില്ല. വിവരങ്ങള്‍ പൂര്‍ണമല്ല – അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അധ്യക്ഷതയിലുള്ള ഉന്നതതല സമിതിയുടെ ഇന്നു ചേര്‍ന്ന യോഗമാണ് പണം അനുവദിച്ചത്. കേരളവും അസമും അടക്കമുള്ള ഒന്‍പത് സംസ്ഥാനങ്ങള്‍ക്കായി നാലായിരത്തിലധികം കോടിരൂപയാണ് സമിതി ദുരന്തനിവാരണത്തിനായി അനുവദിച്ചിട്ടുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...