തൊഴിലുറപ്പ് പദ്ധതി ഇടത് പക്ഷത്തിൻ്റെ സമ്മർദത്തെ തുടർന്നാണ് UPA സർക്കാർ നടപ്പാക്കിയതെന്ന് മന്ത്രി എം ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തൊഴിലുറപ്പ് പദ്ധതി ഇടത് പക്ഷത്തിൻ്റെ സമ്മർദത്തെ തുടർന്നാണ് UPA സർക്കാർ നടപ്പാക്കിയതെന്ന് മന്ത്രി എം ബി രാജേഷ്. BJP പദ്ധതി അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നു വന്നു. അതാണ് 12 മണിയ്ക്ക് പാർലമെൻ്റിൽ കൊണ്ടുവരുന്നത്. കോടിക്കണക്കിന് ആൾക്കാരുടെ ഉപജീവനത്തിന് നേരെയുള്ള യുദ്ധമാണിത്. തൊഴിലുറപ്പ് പദ്ധതി, 40 ശതമാനം സംസ്ഥാനത്തിൻ്റെ തലയിൽ വെച്ചു. 1600 കോടി രൂപയുടെ അധിക ബാധ്യതയാണ് സംസ്ഥാനത്തിന് വരുന്നത്. വ്യവസ്ഥയും തീരുമാനങ്ങളും കേന്ദ്രം എടുക്കും. പണം സംസ്ഥാനം നൽകണം. സംസ്ഥാന അവകാശങ്ങളിൽ മേലുള്ള കടന്ന് കയറ്റം നടന്നു. ഇപ്പോൾ തന്നെ 826.9 കോടി രൂപ കുടിശ്ശികയാണ്.

തൊഴിലുറപ്പ് പദ്ധതിയിൽ സ്ത്രീകളാണ് കൂടുതൽ പണി എടുക്കുന്നത്. അതിനാൽ സ്ത്രീകൾക്കെതിരായ അക്രമം കൂടിയാണ് ഇത്. കാർഷിക സീസണിൽ പ്രവർത്തി നടത്തരുത് എന്നാണ് മറ്റൊരു നിർദേശം. ഫലത്തിൽ തൊഴിൽ നൽകരുത് എന്നതാണ്. 100 പ്രവർത്തി ദിനം 125 ആകുമെന്നത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ. കേന്ദ്ര സർക്കാർ നോട്ടിഫൈ ചെയ്യുന്ന സ്ഥലങ്ങളിൽ മാത്രമേ ഇത് ലഭിക്കൂ. പഞ്ചസാരയിൽ പുരട്ടിയ വിഷം. ഫലത്തിൽ തൊഴിലുറപ്പ് പദ്ധതിയ്ക്ക് അന്ത്യം കുറിയ്ക്കുന്ന ബില്ലാണ്. 25 ലക്ഷം തൊഴിലാളികൾ കേരളത്തിൽ പദ്ധതിയിൽ തൊഴിൽ എടുക്കുന്നുണ്ട്. ബഹുഭൂരിപക്ഷവും സ്ത്രീകളാണെന്നും മന്ത്രി വ്യക്തമാക്കി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേട് ; പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി ക്രൈംബ്രാഞ്ച്

0
തിരുവനന്തപുരം: ആസൂത്രണബോർഡ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് പിഎസ്‌സി ഓഫീസിൽ റെയ്‌ഡ് നടത്തി...

ശിവസൂര്യയെ കുറിച്ച് സൂചനകളില്ല ; കേരളത്തിന് പുറത്തും വ്യാപക തിരച്ചില്‍

0
കണ്ണൂര്‍: പെരിങ്ങത്തൂരില്‍ നിന്ന് കാണാതായ പ്ലസ്ടു വിദ്യാര്‍ത്ഥി ശിവസൂര്യയ്ക്കായി അന്വേഷണം ഊര്‍ജിതം....

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളില്‍...

ബൈക്കിന്റെ ശബ്ദം ചോദ്യം ചെയ്തതിന് മർദ്ദനം ; തൃശൂരിൽ 4 പേർ പിടിയിൽ

0
തൃശൂര്‍: ബൈക്ക് സൈലന്‍സറിന്റെ അമിത ശബ്ദം ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്തിൽ യുവാക്കളെ...