കൊവിഡ് 19: നിരീക്ഷണത്തില്‍ കഴിയുന്നവരോട് മോശമായി പെരുമാറുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യരുതെന്ന് മന്ത്രി എ. കെ ശശീന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

വയനാട് : കൊറോണ വൈറസ് പശ്ചാത്തലത്തില്‍ വയനാട് ജില്ലയില്‍ നിരീക്ഷണത്തിലുള്ള ആരുടെയും നില ഗുരുതരമല്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജില്ലയിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളും അടയ്ക്കാന്‍ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. രോഗ പ്രതിരോധത്തിന്‍റെ ഭാഗമായി കര്‍ശന നിയന്ത്രണങ്ങളാണ് വയനാട് ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിടിപിസിയുടെ കീഴിലുള്ളതടക്കം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെല്ലാം അടച്ചിടനാണ് തീരുമാനം. ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍, കോച്ചിംഗ് സെന്ററുകള്‍ എന്നിവ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുറന്നുപ്രവര്‍ത്തിക്കരുത്. നിലവില്‍ പേടിക്കേണ്ട സാഹചര്യമില്ല. നിരീക്ഷണത്തില്‍ കഴിയുന്നവരോട് മോശമായി പെരുമാറുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യരുതെന്നും മന്ത്രി പറഞ്ഞു. അതേസമയം വരും ദിവസങ്ങളില്‍ അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ പരിശോധനകള്‍ ശക്തമാക്കാന്‍ യോഗം വിളിച്ചിട്ടുണ്ട്. വയനാട്ടില്‍ കുരങ്ങുപനി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം വ്യക്തമാക്കി. കുരങ്ങുപനി ബാധിച്ച എല്ലാവരും തിരുനെല്ലി പഞ്ചായത്തിലുള്ളവരാണ്. പ്രദേശത്ത് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും ഇനിയും ശക്തമായി തുടരുമെന്നും മന്ത്രി എ കെ ശശീന്ദ്രന്‍ അറിയിച്ചു .

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘കാഫിർ സ്ക്രീൻഷോട്ട്’ വിവാദം ; എസ്‌ഐടി അന്വേഷണ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഷാഫി പറമ്പിൽ

0
കോഴിക്കോട്: വടകര ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ കടുത്ത രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച...

മമതയ്ക്ക് വീണ്ടും പ്രഹരം? രാഷ്ട്രീയ മാറ്റങ്ങൾക്ക് പിന്നാലെ കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു

0
കൊൽക്കത്ത:പശ്ചിമ ബംഗാളിൽ സമീപദിവസങ്ങളിലുണ്ടായ നാടകീയമായ രാഷ്ട്രീയ നീക്കങ്ങൾക്കും ഭരണപ്രതിസന്ധിക്കും പിന്നാലെ കൊൽക്കത്ത...

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി കടുംപിടുത്തം ; സിപിഎം-സിപിഐ സംസ്ഥാന സെക്രട്ടറിമാർ നടത്തിയ നിർണ്ണായക ചർച്ച പാളി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവി പങ്കിടുന്നതിനെ ചൊല്ലി ഭരണകക്ഷിയായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ...

ട്രംപും നെതന്യാഹുവും തമ്മിൽ അസ്വാരസ്യമോ? യുഎസ്-ഇസ്രയേൽ ഭിന്നതകളെക്കുറിച്ച് തുറന്നുപറഞ്ഞ് ബെഞ്ചമിൻ നെതന്യാഹു

0
​തെൽ അവീവ്: ലെബനനിലെ ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണങ്ങളിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ്...