പൗരത്വ പ്രക്ഷോഭം: ബിജെപി പ്രവര്‍ത്തകരുടെ വെടിയേറ്റ്​ ചികിത്സയിലായിരുന്ന യുവാവ്​ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി :  അലിഗഡില്‍ പൗരത്വ പ്രക്ഷോഭത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കവെ ബിജെപി പ്രവര്‍ത്തകരുടെ വെടിയേറ്റ്​ ഗുരുതരാവസ്​ഥയില്‍ ചികിത്സയിലായിരുന്ന യുവാവ്​ മരിച്ചു. ഫെബ്രുവരി 23ന് വെടിയേറ്റ താരിഖ് മുനവ്വര്‍ (22) ആണ്​ മരിച്ചത്​. വെടിയുതിര്‍ത്ത സംഭവത്തില്‍ യുവമോര്‍ച്ചയുടെ മുന്‍ നേതാവ് വിനയ് വര്‍‌ഷ്നിയെ പൊലീസ്​ നേരത്തെ അറസ്​റ്റ്​ ചെയ്​തിരുന്നു.
കരളിലൂടെ വെടിയുണ്ട തുളച്ചുകയറിയ താരിഖ്​ ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച മുതല്‍ വെന്‍റിലേറ്ററില്‍ ആയിരുന്നു.

സുഷുമ്‌നാ നാഡിക്ക്​ പരിക്കേറ്റ താരിഖ് മുനവ്വര്‍ അരയ്​ക്കുതാഴെ തളര്‍ന്ന നിലയിലായിരുന്നുവെന്ന് ജവഹര്‍ലാല്‍ നെഹ്​റു ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് പറഞ്ഞു. മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ​നടത്തി.

താരിഖിന്റെ മരണ വിവരമറിഞ്ഞതോടെ ബാബ്രി മണ്ഡിയില്‍ കടകളടച്ചു,പ്രദേശത്ത്​ സംഘര്‍ഷാവസ്​ഥ നിലനില്‍ക്കുകയാണ്. സ്ഥലത്ത് വന്‍ പോലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്‌. സംഭവത്തില്‍ വിനയ്ക്കൊപ്പം ഉണ്ടായിരുന്ന മറ്റു രണ്ടുപേരെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...