പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കാന്‍ പാടില്ല ; പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്ലസ് ടു വരെയുള്ള വിദ്യാര്‍ത്ഥികളെ ശാരീരികമായി ശിക്ഷിക്കാന്‍ പാടില്ല. കുട്ടികളെ ശാരീരിക ശിക്ഷയ്‌ക്കോ മാനസിക പീഡനത്തിനോ വിധേയരാക്കരുതെന്ന നിയമം ഇനി മുതല്‍ ഹയര്‍സെക്കണ്ടറിക്ക് കൂടി ബാധകമാവുകയാണ്. ഇത് സംബന്ധിച്ച്‌ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിറക്കുകയും ചെയ്തു. ബാലാവകാശ കമ്മീഷന്‍ നല്‍കിയ കത്തിനെ തുടര്‍ന്നാണ് നിയമം ഹയര്‍സെക്കണ്ടറി വരെ ബാധകമാക്കിയിരിക്കുന്നത്.

2009 ലെ സൗജന്യവും നിര്‍ബന്ധിതവുമായ കുട്ടികളുടെ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം 14 വയസ്സുവരെയുള്ള കുട്ടികളെ ശിക്ഷയില്‍ നിന്നൊഴിവാക്കണമെന്നാണ് ചട്ടം. ഇതേ നിയമമാണ് ഹയര്‍സെക്കണ്ടറിക്കും ബാധകമായത്. പുതിയ ഉത്തരവ് സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും കര്‍ശനമായി പാലിക്കണമെന്നും വ്യവസ്ഥ ലംഘിക്കുന്നവരെ സര്‍വ്വീസ് ചട്ടപ്രകാരമുള്ള ശിക്ഷാനടപടികള്‍ക്ക് വിധേയരാക്കുമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മുന്നറിയിപ്പ് നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

തൃശൂർ , എറണാകുളം ജില്ലാ കളക്ടർമാർക്ക് കോടതിയലക്ഷ്യ കേസിൽ രൂക്ഷ വിമർശനം

0
ആലപ്പുഴ: റവന്യു പൊതുസ്ഥലമാറ്റ മാനദണ്ഡങ്ങൾ പാലിക്കാത്ത എറണാകുളം, തൃശൂർ കളക്ടർമാർക്കെതിരെ...