ക്ഷയരോഗ മുക്ത ജില്ലയ്ക്കും കേരളത്തിനുമായി വിദ്യാർത്ഥികളും യുവ സമൂഹവും കൈകോർക്കണമെന്ന് മന്ത്രി ഒ. ആർ. കേളു

For full experience, Download our mobile application:
Get it on Google Play

വയനാട് : ക്ഷയരോഗ മുക്ത ജില്ലയ്ക്കും കേരളത്തിനുമായി വിദ്യാർത്ഥികളും യുവ സമൂഹവും കൈകോർക്കണമെന്ന് പട്ടികജാതി – പട്ടിക വർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ. ആർ. കേളു. ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് 100 ദിന ക്ഷയരോഗ നിർമ്മാർജ്ജന കർമ്മ പരിപാടിയുടെ ഭാഗമായി നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷൽ സ്കൂളിൽ ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ക്ഷയരോഗ മുക്ത കേരളത്തിനായി ഒരു ജനകീയ മുന്നേറ്റം ‘ ക്യാമ്പയിൻ – സ്ക്രീനിങ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക- ജനകീയ പങ്കാളിത്തത്തോടെയും ക്ഷയരോഗ മുക്ത ജില്ലയെന്ന ലക്ഷ്യം കൈവരിക്കാൻ വയനാടിന് സാധിക്കും.

വ്യക്തി- പരിസര ശുചിത്വത്തിൽ വിട്ടുവീഴ്ചയില്ലാതെ മാതൃകയാകണമെന്നും മന്ത്രി പറഞ്ഞു. ക്ഷയരോഗ മുക്ത വയനാട് എന്ന വിഷയത്തിൽ നടത്തിയ ചിത്രരചനാ മത്സരത്തിലും ക്ഷയരോഗ ബോധവത്കരണ ക്വിസ് മത്സരത്തിലും വിജയികളായവർക്ക് മന്ത്രി സമ്മാനം വിതരണം ചെയ്തു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബ്രാൻ അഹമ്മദ് കുട്ടി ക്ഷയ രോഗ മുക്ത കേരള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ക്ഷയരോഗ ബോധവത്ക്കരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾ തയ്യാറാക്കിയ ചിത്രപ്രദർശനം, മജീഷ്യൻ രാജീവ് മേമുണ്ടയുടെ ബോധവത്ക്കരണ മാജിക് ഷോയും ക്യാമ്പസിൽ നടന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...

ബാറിൽ അടുത്തിരുന്നയാൾ മദ്യം ചോദിച്ചു ; തരില്ലെന്ന് പറഞ്ഞ 50 കാരനെ ഹെൽമറ്റ് കൊണ്ട്...

0
കൊച്ചി: മദ്യം ആവശ്യപ്പെട്ടിട്ട് നൽകാത്തതിനെ തുടർന്നുണ്ടായ തർക്കത്തിൽ അൻപതുകാരനെ ഹെൽമറ്റ് കൊണ്ട്...

കോഴിക്കോട് നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ; ഓഗസ്റ്റ് 31 വരെ പാർക്കിങ്ങിന് നിരോധനം

0
കോഴിക്കോട്: നഗരത്തിലെ പ്രധാന പാതകളിലും ജങ്ഷനുകളിലും ഗതാഗതം സുഗമമാക്കുന്നതിന്റെ ഭാഗമായി ഓഗസ്റ്റ്...

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...