ചെങ്ങന്നൂര്‍ : മലബാറില്‍ ഹിന്ദു വംശഹത്യയ്ക് നേതൃത്വം കൊടുത്ത വാരിയം കുന്നനെ വാഴ്ത്തപ്പെട്ടവനാക്കി ചിത്രീകരിച്ച് മലപ്പുറത്ത് മ്യൂസിയവും സ്മാരകവും പണിയുന്നതിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് നിവേദനം നൽകി. കേരളത്തിലെ എംപി മാരെയും മന്ത്രിമാരെയും എംഎൽഎ മാരെയും നേരിൽ കണ്ട് നിവേദനം കൊടുക്കുന്നതിന്റെ ഭാഗമായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന് ഹിന്ദു ഐക്യവേദി സംസ്‌ഥാന സെക്രട്ടറി കെ.പ്രഭാകരൻ നിവേദനം നൽകിയത്. ഹിന്ദു ഐക്യവേദി താലൂക്ക് ജനറൽ സെക്രട്ടറി പ്രശാന്ത് മേക്കാട്ടിൽ, താലൂക്ക് സെക്രട്ടറി ബാബു കല്ലിശ്ശേരി, മുനിസിപ്പൽ ജനറൽ സെക്രട്ടറി ദിലീപ് ഉത്രം എന്നിവർ പങ്കെടുത്തു.