വീടിന് നമ്പര്‍ നല്‍കാനും വഴിയൊരുക്കി മന്ത്രി പി. രാജീവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  വീടു കെട്ടുന്നതല്ല ഉടമസ്ഥാനാണെന്ന് ഉറപ്പാക്കലാണ് പ്രയാസമെന്ന് തിരിച്ചറിയുകയായിരുന്നു കവിയൂര്‍ സ്വദേശി വിനില്‍ ഗില്‍ബര്‍ട്ട്. വീട് നമ്പറിനായി ഓഫീസുകള്‍ കയറിയിറങ്ങിയെങ്കിലും ലഭിച്ചിരുന്നില്ല. തിരുവല്ല താലൂക്ക് അദാലത്തില്‍ വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ ഇടപെടലിലൂടെ ഉടന്‍ പരിഹാരമായി. കന്യാകുമാരിയില്‍ നിന്ന് പത്തനംതിട്ടയിലേക്ക് കുടിയേറി താമസിച്ച വിനിലിന് സ്വന്തമായുള്ള അരയേക്കര്‍ ഭൂമിയില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള അനുമതി 2022ല്‍ പഞ്ചായത്ത് അധികൃതര്‍ നല്‍കിയിരുന്നു. 2024 ഒക്ടോബറില്‍ വീട് നിര്‍മ്മാണം പൂര്‍ത്തിയായി നമ്പറിനായി അപേക്ഷിച്ചപ്പോഴാണ് പുരയിടത്തില്‍ അതിര്‍ത്തിക്കല്ലുകള്‍ ഇല്ലെന്നും പിന്നിലെ തോടുംവീടും തമ്മിലുള്ള അതിര്‍ത്തി നിര്‍ണയിക്കാന്‍ കഴിയുന്നില്ലെന്നും മനസിലായത്.

വീടിന്റെ പിന്‍ഭാഗം ഇടിഞ്ഞ് തോട്ടിലേക്ക് വീഴുകയും വീടിന് ബലക്ഷയം ഉള്ളതായി ബോധ്യപ്പെടുകയും ചെയ്തു എന്നാണ് പഞ്ചായത്ത് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഉള്ളത്. അടിത്തറയോട് ചേര്‍ന്ന മണ്ണ്ഇളകിയതിനാല്‍ കയ്യേറിയിട്ടുണ്ടോ എന്ന സംശയവും ഉയര്‍ന്നു. വിനിലിന് കെട്ടിട നമ്പര്‍ അനുവദിക്കുന്നത് നീണ്ടു പോകുകയായിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മന്ത്രി പി. രാജീവ് ടൗണ്‍ പ്ലാനര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി എന്നിവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം ഒരാഴ്ചക്കുള്ളില്‍ വിനിലിന് കെട്ടിട നമ്പര്‍ നല്‍കാന്‍ നിര്‍ദേശിച്ചു. ഇതോടെ നാളുകള്‍ നീണ്ട വിനിലിന്റെ അലച്ചിലിന് പര്യവസാനവുമായി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി വിവാദം : പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട്...

0
തിരുവനന്തപുരം: കാസർഗോഡ് സ്‌കൂൾ ക്വിസിൽ വി ഡി സവർക്കറെ പുകഴ്ത്തുന്ന ചോദ്യാവലി...

കോഴഞ്ചേരിയില്‍ വാഹന ഷോറൂമില്‍ തീ പിടുത്തം : ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

0
കോഴഞ്ചേരി : കോഴഞ്ചേരി തെക്കേമലയില്‍ വാഹന ഷോറൂമില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് തീ പിടിച്ചു....

അർജുൻ ആയങ്കിയെ വെടിവെയ്ക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: ഒളിവില്‍ കഴിയുന്ന ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിയെ വെടിവെയ്ക്കാന്‍...

ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്ത് ; നിതിന്‍ രാജിന്റെ കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ദന്തല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ക്രൈംബ്രാഞ്ച്...