കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ ഗണ്യമായ കുറവു വരുത്താൻ നിർദേശം നൽകിയെന്ന് മന്ത്രി പി പ്രസാദ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കാർഷിക സർവകലാശാലയിലെ ഫീസ് വർധനവിൽ ഗണ്യമായ കുറവു വരുത്താൻ നിർദേശം നൽകിയെന്ന് മന്ത്രി പി പ്രസാദ്. അടിയന്തരമായി നാളെ ഓൺലൈനായി എക്സിക്യൂട്ടീവ് യോഗം വിളിച്ചു ചേർക്കും. വിദ്യാർഥികൾക്ക് വലിയ ഭാരമാകാത്ത രീതിയിലുള്ള ഫീസ് ഘടന മാത്രമായിരിക്കും കാർഷിക സർവകലാശാലയിൽ ഉണ്ടാകുകയെന്നകാര്യം ഉറപ്പാക്കണമെന്ന് സർക്കാർ സർവകലാശാലയ്ക്ക് നിദേശം നൽകിയിട്ടുണ്ട്. സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധി മുഖ്യമന്ത്രിയുടെയും ധനകാര്യ മന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി പരിഹരിക്കുന്നതിനുള്ള ഇടപെടൽ നടത്താനാണ് നിലവിൽ ആലോചിക്കുന്നത്.

സർക്കാരിൽ നിന്ന് കൂടുതൽ പണം ലഭ്യമാകുന്ന നിലയ്ക്ക് ഫീസിന്റെ കാര്യത്തിൽ വീണ്ടും പുനഃപരിശോധന നടത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പി പ്രസാദ് വ്യക്തമാക്കി. കുട്ടികൾക്ക് പണത്തിൻ്റെ പേരിൽ പഠന അവസരം ഇല്ലാതാകാൻ പാടില്ല. സഹായിക്കാൻ കഴിയുന്ന എല്ലാ സംവിധാനങ്ങളെക്കുറിച്ചും ആലോചിക്കണം. കാർഷിക സർവകലാശാലയിൽ സാമ്പത്തിക ഞെരുക്കം ഉണ്ടെങ്കിലും കുട്ടികൾ പഠിക്കേണ്ട എന്ന് പറയാൻ കഴിയില്ല. ഏത് മാർഗത്തിലും പഠിക്കാൻ സൗകര്യം ഒരുക്കണം മന്ത്രി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാവിലെ കണ്ണുതുറന്നപ്പോള്‍ വീട്ടുമുറ്റത്ത് പെട്ടിക്കണക്കിന് ഇറച്ചിക്കോഴികള്‍

0
കോന്നി : കോഴിക്കടകളിലേക്ക് ഇറച്ചി കോഴികളുമായി വന്ന വാഹനത്തില്‍ നിന്നും പെട്ടികള്‍ വീട്ടുമുറ്റത്തേക്കും...

പഴവങ്ങാടി പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം ഉത്സവ ബത്ത വിതരണം ചെയ്തു

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ ഹരിത കർമ്മസേന അംഗങ്ങൾക്കുള്ള ഓണം...

കോന്നിയില്‍ നിന്നും കൊട്ടാരക്കരയിലെ വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിയ സംഘത്തിനു നേരെ മദ്യപസംഘത്തിന്റെ ആക്രമണം

0
കോന്നി : കല്യാണത്തില്‍ പങ്കെടുത്ത ശേഷം തിരികെ മടങ്ങിയ കോന്നി സ്വദേശിയായ ട്രാവലര്‍...

ആദിവാസികൾക്ക് ഓണവീടൊരുക്കി സുനിൽ ടീച്ചർ

0
പത്തനംതിട്ട : സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായവർക്ക് നിര്‍മ്മിച്ച് നൽകുന്ന 385...