സുധാകരന്‍ ചെയ്തത് രാഷ്ട്രീയ ധാര്‍മ്മികതയല്ലെന്നും കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ ചവിട്ടി മെതിക്കലാണെന്നും പി പ്രസാദ്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജി. സുധാകരന്‍ പാര്‍ട്ടി വിട്ടതില്‍ പ്രതികരണവുമായി മന്ത്രി പി പ്രസാദ്. സുധാകരന്‍ ചെയ്തത് രാഷ്ട്രീയ ധാര്‍മ്മികതയല്ലെന്നും ഇത്രയും നാള്‍ ഉയര്‍ത്തിപ്പിടിച്ച കമ്മ്യൂണിസ്റ്റ് മൂല്യങ്ങളെ ചവിട്ടി മെതിക്കലാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രധാന ഘട്ടത്തില്‍ പാര്‍ട്ടി വിട്ടത് എതിരാളികള്‍ക്ക് സഹായം പകരുന്നതായി. ഇങ്ങനെ ചെയ്യാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരന് കഴിയുകയേയില്ല. ഒട്ടും ശരിയായ നടപടിയല്ലെന്നും നേതൃനിരയില്‍ നിന്ന് ഒരാള്‍ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ മാറിനിന്നത് എതിരാളികള്‍ക്ക് ശക്തി പകരുന്നതായെന്നും പി പ്രസാദ് കൂട്ടിച്ചേര്‍ത്തു. സാധാരണ മനുഷ്യരെ തള്ളിക്കളയലാണിത്. സുധാകരന്‍ ഒരിക്കലും അത് ചെയ്യാന്‍ പാടില്ലായിരുന്നു. ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിലെ വലിയ ഇടമാണ് സി.പി.ഐ.എം എന്നും അദ്ദേഹം പറഞ്ഞു.

സി.പി.ഐ.എമ്മുമായി ഇടഞ്ഞ ജി. സുധാകരൻ അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. താൻ പാർട്ടി അംഗത്വം ഒഴിഞ്ഞെന്നും പാർട്ടി വിട്ടുവെന്നും ജി സുധാകരൻ പറഞ്ഞിരുന്നു. ‘കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരെ ഒന്നും പറയില്ല. ആരെയും വ്യക്തിഹത്യ ചെയ്യില്ല. ആരുടെയും പിന്തുണ വേണ്ട. ഒരു പാർട്ടിയിലും മുന്നണിയിലും ചേരാൻ ഉദ്ദേശിക്കുന്നില്ല,’ സുധാകരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ കാണുന്നതിനിടെ എലി കടിച്ചു ; തിയേറ്റര്‍ 18,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

0
കാസര്‍കോട്: സിനിമ കാണുന്നതിനിടയില്‍ തിയേറ്ററില്‍ വച്ച് എലിയുടെ കടിയേറ്റെന്ന് പരാതിപ്പെട്ട...

ഡൊണാൾഡ് ട്രംപിന്റെ മകൻ ബാരൺ ട്രംപിനെതിരെ വധഭീഷണി; അന്വേഷണം പ്രഖ്യാപിച്ച് യു.എസ് സീക്രട്ട്...

0
വാഷിങ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇളയ മകനായ ബാരണ്‍...

മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ

0
തിരുവനന്തപുരം: മുൻ മന്ത്രി വി ശിവൻകുട്ടിയ്ക്ക് മറുപടിയുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി...

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...