‘ഇരട്ടത്താപ്പിന്’ അതിവേഗപരിഹാരവുമായി മന്ത്രി പി. രാജീവ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെട്ടിടത്തിന് അനുമതി നല്‍കുക പിന്നീട് തടസവാദം ഉന്നയിച്ച് ‘നമ്പര്‍’ ഇറക്കി കെട്ടിടനമ്പര്‍ നിഷേധിക്കുക എന്ന പഞ്ചായത്തിന്റെ ‘കട്ടനിലപാടിന്റെ’ കുരുക്കാണ് നിമിഷനേരത്തിനകം മന്ത്രി പി. രാജീവ് അഴിച്ചത്. ഇടുക്കി മുരിക്കാശ്ശേരി ഇലവുങ്കല്‍ വീട്ടില്‍ അഞ്ചു സുനു കെട്ടിട നമ്പര്‍ ലഭിച്ചില്ലെന്ന പരാതിയുമായാണ് റാന്നി താലൂക്ക് അദാലത്തില്‍ എത്തിയത്. പെര്‍മിറ്റ് കിട്ടിയത് 2021 ല്‍. നിര്‍മ്മാണം പൂര്‍ത്തിയായി 2024 ല്‍ നമ്പര്‍ ലഭിക്കാനായി അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ കെ.എസ്.ഇ.ബി യുടെ 11 കെ വി ലൈന്‍ കടന്നുപോകുന്നതുകൊണ്ട് നമ്പര്‍ നല്‍കില്ലെന്നായി പഞ്ചായത്ത്‌ന്യായം. ഇതേ 11 കെ.വി കണ്ടിട്ടാണ് മുമ്പ് പെര്‍മിറ്റ് നല്‍കിയതെന്ന് സൗകര്യപൂര്‍വം മറന്നായിരുന്നു പുതുനിലപാട്. ഒരു നിലപൂര്‍ത്തിയായ പഴവങ്ങാടി പഞ്ചായത്തിലെ വാണിജ്യ നിര്‍മിതിക്ക് പെര്‍മിറ്റ് റദ്ദാക്കിയും വെല്ലുവിളിക്കുകയായിരുന്നു. നീതിനിഷേധം ബോധ്യപ്പെട്ട മന്ത്രി പി. രാജീവ് കെട്ടിടത്തിന്റെ പൂര്‍ത്തിയായ നിലയ്ക്ക് ഒരാഴ്ചയ്ക്കകം നമ്പര്‍ നല്‍കാന്‍ ഉത്തരവിട്ടു. ചട്ടങ്ങള്‍ പരിശോധിച്ചു ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്‌ട്രേറേറ്റ് നിരാക്ഷേപത്രം ബാധകമാക്കണമെന്ന് നിര്‍ദേശം നല്‍കി. നല്‍കിയ പെര്‍മിറ്റ് റദ്ദ് ചെയ്തത് സംബന്ധിച്ച് പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന നിര്‍ദേശവുമുണ്ടായി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...