താര സംഘടനയായ അമ്മയുടെ ആഭ്യന്തര കാര്യങ്ങളിൽ സർക്കാർ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: താര സംഘടനയായ അമ്മയുടെ ആഭ്യന്തര കാര്യങ്ങളിൽ സർക്കാർ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്. ഇടപെടേണ്ട സാഹചര്യങ്ങളിൽ ഇടപെടും. സംഘടനയിലെ പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കുമെന്ന് ഭാരവാഹികൾ ഉറപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സാംസ്കാരിക വകുപ്പ് വിളിച്ചുചേർത്ത സിനിമ സംഘടനകളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അമ്മയെക്കൂടാതെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, ഫെഫ്ക സംഘടനകളുടെ പ്രതിനിധികൾ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.യോഗത്തിൽ സിനിമ വ്യവസായവുമായി ബന്ധപ്പെട്ട് നടപ്പിലാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്തുവെന്ന് മന്ത്രി അറിയിച്ചു. പ്രശ്നങ്ങൾ പ്രതിനിധികൾ ശ്രദ്ധയിൽ കൊണ്ട് വന്നു. സർക്കാർ ദീർഘകാലടിസാധനത്തിൽ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാമെന്ന് ഉറപ്പ് നൽകി.

വിനോദ നികുതി പെട്ടന്ന് ഉറപ്പ് നൽകാൻ കഴിയില്ല. പ്രശ്നം ആണെന്ന് മനസ്സിലാക്കുന്നു. ആ ആവശ്യം മുന്നിൽ വച്ചിട്ടുണ്ട്. വ്യവസായിക സ്റ്റാറ്റസ് ഇതുവരെ സിനിമ മേഖലക്ക് ഇല്ല.അങ്ങനെ ഒരു ആവശ്യം ഉയർന്നു . ക്ലിയറൻസ് ഏകചാലക സംവിധാനം,ഇ ടിക്കറ്റ്റിംഗ് വേണമെന്ന ആവശ്യം ഉയർന്നു. പൈറസി തടയാൻ കൊച്ചിയിലും മലബാറിലും സോണൽ ഓഫീസ് നടപ്പിലാക്കുമെന്ന് വിഷ്ണുനാഥ് പറഞ്ഞു.എല്ലാ വിഷയങ്ങളും ചർച്ച ചെയ്തുവെന്ന് ഫിലിം ചേംബര്‍ പ്രസിഡന്‍റ് അനിൽ തോമസ് പറഞ്ഞു.നികുതി കാര്യങ്ങളിൽ കൃത്യമായി ഇടപെടും എന്ന് ഉറപ്പ് നൽകിയിട്ടുണ്ട്. പുതിയ സർക്കാർ എല്ലാ കാര്യങ്ങളും പരിഹരിക്കുമെന്ന് ഉറപ്പ് ഉണ്ട്. ഇത്തരത്തിൽ എല്ലാവരെയും വെച്ചുകൊണ്ടുള്ള ചർച്ച ആദ്യമായിട്ടാണ് നടക്കുന്നത്. സർക്കാരിന്‍റെ ഇടപെടൽ വളരെ നല്ലതാണ്. പൈറസി സംബന്ധിച്ച കാര്യത്തിലും കൃത്യമായി ഇടപെടൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എയർ ഇന്ത്യ വിമാനം പാക് വ്യോമാതിർത്തിയിൽ പ്രവേശിച്ചു ; പിന്നാലെ ഡിജിസിഎയുടെ നടപടി

0
ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് അമൃത്‌സറിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം ലാൻഡിംഗ്...

ഗവ. പ്ലീഡർമാരുടെ പുതിയ പട്ടികയിറങ്ങി ; ലോയേഴ്സ് കോൺഗ്രസ് പ്രതിനിധികളെ ഉൾപ്പെടുത്തി

0
തിരുവനന്തപുരം: ഗവ. പ്ലീഡർമാരുടെ പുതിയ പട്ടിക ഇറങ്ങി. 17 സീനിയർ ഗവൺമെന്റ് പ്ലീഡർമാർ,...

വീണ്ടും റോബിൻ ബസ് – എംവി‍ഡി തർക്കം മുറുകുന്നു ; പതിവ് പോലെ സർവീസ്...

0
കോട്ടയം: വീണ്ടും റോബിൻ ബസ് - എംവി‍ഡി തർക്കം മുറുകുന്നു. കോട്ടയം...

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...