ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മന്ത്രി ആര്‍ ബിന്ദു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിഐടിയു, സിപിഎം നേതാക്കള്‍ക്ക് പിന്നാലെ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി മന്ത്രി ആര്‍ ബിന്ദു. കേന്ദ്ര മന്ത്രി സമരപന്തൽ സന്ദര്‍ശിച്ചപ്പോള്‍ മണിമുറ്റത്താവണി പന്തൽ എന്നാണല്ലോ അവര്‍ പാടിയതെന്ന് മന്ത്രി ആര്‍ ബിന്ദു പരിഹസിച്ചു. കേന്ദ്ര മന്ത്രിയോട് അവര്‍ക്ക് അവരുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കാൻ പറ്റിയില്ലേ? കേന്ദ്ര സര്‍ക്കാരിന്‍റെ പദ്ധതിയുടെ ഭാഗമായ അവര്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് പറയാൻ ഒന്നുമില്ലെന്നും മന്ത്രി ആര്‍ ബിന്ദു കുറ്റപ്പെടുത്തി. കേന്ദ്രത്തോട് ആവശ്യങ്ങൾ പറയാൻ നട്ടെല്ല് വേണമെന്നും അതുണ്ടായില്ലെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. അവർക്ക് കേന്ദ്ര സർക്കാരിനോട് പറയാൻ ഒന്നുമില്ല. ആശാവർക്കർമാരുടെ ആവശ്യങ്ങൾ പരിഗണിച്ച സർക്കാരാണ് ഇടത് പക്ഷ സർക്കാർ. സംസ്ഥാന സര്‍ക്കാരിന് അവരോട് അനുഭാവപൂര്‍വമായ സമീപനമുണ്ടായിട്ടും അവര്‍ സമരം മുന്നോട്ട് കൊണ്ടുപോവുകയാണ്. ബിജെപിയുടെ ബിഎംഎസ് ആണ് സമര നോട്ടീസ് നൽകിയത്. എല്ലാ ഇടതുവിരുദ്ധ സംഘടനകളും മഴവിൽ സംഖ്യമുണ്ടാക്കി പാവപ്പെട്ട ആശാ വര്‍ക്കര്‍മാരെ സര്‍ക്കാരിനെതിരെ ഉപയോഗിക്കുകയാണെന്നും ആര്‍ ബിന്ദു ആരോപിച്ചു. ആശമാരുടെ പ്രാഥമിക ആവശ്യങ്ങൾ പരിഹരിക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...

പി.എസ്.സി. ഉദ്യോഗാർഥികളുടെ അനിശ്ചിതകാല സമരം 21 മുതൽ ; പരിപാടിയിലേക്ക് അഭിജീത്ത് ദിപ്‌കെയെ ക്ഷണിക്കും

0
പാലക്കാട് : പി.എസ്.സി.യിലെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്നും നിയമനങ്ങൾ നടത്തണമെന്നും...

‘ദിവസവും രാത്രി 30-40 പേരെ വധിക്കണം’ ; ഗാസയിൽ കൂട്ടക്കൊല നടത്തണമെന്ന് ഇസ്രയേൽ മന്ത്രി

0
ഗാസ : പലസ്തീൻ ജനതയ്ക്കെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ഇസ്രായേൽ പ്രധാനമന്ത്രി...