ഓപ്പറേഷൻ തൂഫാന്റെ പേരിൽ കെ സുധാകരൻ വിളിച്ച യോഗത്തെ തള്ളി മന്ത്രി രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെ സുധാകരൻ വിളിച്ചുചേർത്ത തൂഫാൻ യോഗത്തെ തള്ളി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കെ സുധാകരൻ്റെ തൂഫാൻ യോഗത്തെ പറ്റി ഒന്നും അറിയില്ലെന്നും പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തരം യോഗങ്ങൾ വിളിക്കേണ്ടതെന്നും ആഭ്യന്തര മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളം ഡിസിസിയും തങ്ങളുടെ അറിവോടെയല്ല കെ സുധാകരകൻ എംപി കൊച്ചിയിൽ യോഗം വിളിച്ച് ചേർത്തതെന്ന് വ്യക്തമാക്കിയിരുന്നു. കെ സുധാകരൻ വിളിച്ചുചേർത്ത യോ​ഗത്തെപറ്റി അറിയില്ലെന്ന് വ്യക്തമാക്കി മന്ത്രി രമേശ് ചെന്നിത്തല. ആഭ്യന്തരവകുപ്പ് അങ്ങനെ ഒരു യോഗം കൂടുമെന്ന് എനിക്കറിയില്ല. ആരുടെ യോഗമാണെന്നോ ആര് വിളിച്ചുചേർത്തെന്നോ അറിയില്ല. ഓപ്പറേഷൻ തൂഫാൻ നടപടികളുടെ യോഗം വിളിക്കാനുള്ള ചുമതല പൊലീസ് ഉദ്യോഗസ്ഥർക്കാണ്. അല്ലാത്ത യോഗങ്ങൾ ഒന്നും ഓപ്പറേഷൻ തൂഫാന്റെ തലയിൽ കെട്ടിവയ്ക്കേണ്ടെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ ഇതുവരെയും കെ സുധാകരൻ പ്രതികരിച്ചിട്ടില്ല.

ക്രിമിനൽ കേസ് പ്രതികളെയും ഗുണ്ടാ നേതാക്കളേയും പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു കെ സുധാകരൻ വിളിച്ചുചേർത്ത യോഗം. മട്ടാഞ്ചേരി ഹാരിസ്, തോക്ക് കേസ് പ്രതി റിയാസ്, പുലി നസീർ, ബ്യൂട്ടിപാർലർ വെടിവെപ്പ് കേസിലെ പ്രതി ബിലാൽ തുടങ്ങി ക്രമിനൽ കേസ് പ്രതികളും മുൻ ഗുണ്ടാ നേതാക്കളും യോഗത്തിൽ പങ്കെടുത്തു. ആഭ്യന്തരവകുപ്പും എക്സൈസ് വകുപ്പും നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ, ഓപ്പറേഷൻ തണ്ടർ പരിപാടികൾക്ക് പിന്തുണ എന്ന പേരിലാണ് കൊച്ചിയിൽ കൂട്ടായ്മ നടന്നത്. സംസ്ഥാന സർക്കാർ പരിശ്രമങ്ങളുടെ ഭാഗമാകാൻ യോഗത്തിൽ കെ സുധാകരൻ ആവശ്യപ്പെട്ടു. യോഗത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾക്കിടയിൽ നിന്ന് തന്നെ വിമർശനം ഉയരുന്നത്. നടന്നത് അനൗദ്യോഗിക യോഗം മാത്രമെന്നാണ് സുധാകരനോട് അടുത്ത വൃത്തങ്ങൾ പറയുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അതിഥി തൊഴിലാളിയുടെ ദുരൂഹമരണം കൊലപാതകമെന്ന് പോലീസ് കണ്ടെത്തൽ; സുഹൃത്ത് അറസ്റ്റിൽ

0
മലപ്പുറം: എടവണ്ണപ്പാറ എടശ്ശേരികടവിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം...

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...