പത്തനംതിട്ട : കോന്നി നിയോജക മണ്ഡലത്തിലെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മേയ് 21 ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കുമെന്ന് അഡ്വ. കെ. യു. ജനീഷ് കുമാര്‍ എംഎല്‍എ അറിയിച്ചു.
നബാര്‍ഡ് ഫണ്ട്, ജല ജീവന്‍ മിഷന്‍, പട്ടികജാതി കോര്‍പ്പസ് ഫണ്ട്, വാട്ടര്‍ അതോറിറ്റി പ്ലാന്‍ ഫണ്ട്, കിഫ്ബി ഫണ്ട്, എംഎല്‍എ ഫണ്ട് എന്നിവ ഉപയോഗിച്ച് കോന്നി നിയോജക മണ്ഡലത്തിലെ 11 പഞ്ചായത്തിലെയും മുഴുവന്‍ കുടുംബങ്ങള്‍ക്കും കുടിവെള്ളം എത്തിക്കുക എന്നതാണ് കോന്നി നിയോജകമണ്ഡലം സമഗ്ര കുടിവെള്ള പദ്ധതിയുടെ ലക്ഷ്യം.
നബാര്‍ഡ് പദ്ധതി പ്രകാരം സീതത്തോട് നിലയ്ക്കല്‍ കുടിവെള്ള പദ്ധതിയും കോന്നി മെഡിക്കല്‍ കോളജ് കുടിവെള്ള പദ്ധതിയും അനുവദിച്ചിരുന്നു. പട്ടികജാതി കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് ഏനാദിമംഗലം പഞ്ചായത്തിലെ മുരുകന്‍കുന്ന്, വള്ളിക്കോട് പഞ്ചായത്തിലെ മൂര്‍ത്തിമുരുപ്പ്, ചിറ്റാര്‍ പഞ്ചായത്തിലെ ചതുരക്കള്ളിപ്പാറ എന്നീ കോളനികളില്‍ പ്രത്യേക കുടിവെള്ള പദ്ധതിക്ക് തുക അനുവദിച്ച് നിര്‍മാണം ആരംഭിച്ചിരുന്നു. കിഫ്ബി ധനസഹായത്തോടെ വള്ളിക്കോട് പഞ്ചായത്തിലെ നിലവിലുള്ള കണക്ഷന്റെ പഴയ പൈപ്പുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള ഭരണാനുമതിയും ലഭിച്ചിരുന്നു. എംഎല്‍എ ഫണ്ടില്‍ നിന്നും തുക വിനിയോഗിച്ച് മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ കുടിവെള്ള പദ്ധതിക്കായി തുക അനുവദിച്ചിരുന്നു.
മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളില്‍ ജലജീവന്‍ മിഷന്‍ പദ്ധതിപ്രകാരം നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനമാണ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കുന്നതെന്ന് എംഎല്‍എ അറിയിച്ചു. ഏനാദിമംഗലം, കലഞ്ഞൂര്‍, അരുവാപുലം, പ്രമാടം, മലയാലപ്പുഴ, തണ്ണിത്തോട്, ചിറ്റാര്‍ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെ നിര്‍മാണ ഉദ്ഘാടനമാണ് നിര്‍വഹിക്കുന്നത്.
ഏനാദിമംഗലം ഗ്രാമപഞ്ചായത്തില്‍ 105.69 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മേയ് 21ന് ഉച്ചയ്ക്ക് 12.30ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ഏനാദിമംഗലം പഞ്ചായത്തിലെ 8031 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ ഏനാദിമംഗലം പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്തില്‍ 116.48 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മേയ് 21ന് ഉച്ചകഴിഞ്ഞ് 2.30ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. കലഞ്ഞൂര്‍ ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. കലഞ്ഞൂര്‍ പഞ്ചായത്തിലെ 11700 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ കലഞ്ഞൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.
അരുവാപ്പുലം ഗ്രാമപഞ്ചായത്തില്‍ 47.08 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മേയ് 21ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. അരുവാപ്പുലം ഗവ എല്‍പി സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. അരുവാപ്പുലം പഞ്ചായത്തിലെ 3668 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ അരുവാപ്പുലം പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.
പ്രമാടം ഗ്രാമപഞ്ചായത്തില്‍ 102.80 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മേയ് 21ന് ഉച്ചകഴിഞ്ഞ് 3.30ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. പൂങ്കാവ് മാര്‍ക്കറ്റ് ജംഗ്ഷനില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. പ്രമാടം പഞ്ചായത്തിലെ 9669 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ പ്രമാടം പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.
മലയാലപ്പുഴ ഗ്രാമപഞ്ചായത്തില്‍ 63.28 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മേയ് 21ന് ഉച്ചകഴിഞ്ഞ് 4.15ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. മലയാലപ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
മലയാലപ്പുഴ പഞ്ചായത്തിലെ 4133 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ മലയാലപ്പുഴ പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും. തണ്ണിത്തോട് ഗ്രാമപഞ്ചായത്തില്‍ 17.54 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മേയ് 21ന് വൈകുന്നേരം അഞ്ചിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. തണ്ണിത്തോട് സെന്റ് ആന്റണീസ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും.
തണ്ണിത്തോട് പഞ്ചായത്തിലെ 2841 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ തണ്ണിത്തോട് പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും. ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ 62.38 കോടി രൂപയുടെ സമഗ്രകുടിവെള്ള പദ്ധതിയുടെ നിര്‍മാണ ഉദ്ഘാടനം മേയ് 21ന് വൈകുന്നേരം 5.30ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. ചിറ്റാര്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കുന്ന യോഗത്തില്‍ അഡ്വ. കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ചിറ്റാര്‍ പഞ്ചായത്തിലെ 4159 കുടുംബങ്ങളിലേക്ക് നേരിട്ട് കുടിവെള്ള കണക്ഷന്‍ ലഭ്യമാക്കുന്ന പദ്ധതിയാണിത്. പ്രവര്‍ത്തിയുടെ പൂര്‍ത്തീകരണത്തോടെ ചിറ്റാര്‍ പഞ്ചായത്തിലെ ജനങ്ങളുടെ കുടിവെള്ള പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാകും.
കോന്നി നിയോജകമണ്ഡലത്തിലെ 7 പഞ്ചായത്തുകളില്‍ നടക്കുന്ന പരിപാടികളില്‍ ജലവിഭവ വകുപ്പ് മന്ത്രി.റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എ അധ്യക്ഷനാകും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. വാട്ടര്‍ അതോറിറ്റി ചീഫ് എന്‍ജിനീയര്‍ എസ്.ലീന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വാട്ടര്‍ അതോറിറ്റി ബോര്‍ഡ് മെമ്പര്‍ ഉഷാലയം ശിവരാജന്‍, വാട്ടര്‍ അതോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ബി.മനു ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
































