കോഴിക്കോട് മെഡിക്കൽ കോളജിലെ കുടിവെള്ള പ്രതിസന്ധി ; ഇടപെട്ട് മന്ത്രി റോഷി അ​ഗസ്റ്റിൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുടിവെള്ളക്ഷാമത്തിൽ ഇടപെടലുമായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. പ്രശ്നപരിഹാരത്തിന് നിർദ്ദേശം നൽകുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അടിയന്തിര പ്രാധാന്യത്തോടെ പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി. ഉടൻ ചീഫ് എൻജിനീയർക്ക് നിർദേശം നൽകുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം നഗരത്തിലെ കുടിവെള്ളക്ഷാമത്തിൽ നാളെ നിർണായക യോഗത്തിന് നിർദ്ദേശം നൽകിയതായും അദ്ദേഹം പറഞ്ഞു. അടിയന്തിര പരിഹാരം കാണാൻ വാട്ടർ അതോറിറ്റി എംഡിക്ക് നിർദേശം നൽകി.

പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അടിയന്തിരമായി ജലക്ഷാമത്തിന് പരിഹാരം കാണും എന്നും മന്ത്രി പറഞ്ഞു. ആറ്റുകാല പൊങ്കാലയ്ക്ക് മുന്നോടിയായിട്ടുള്ള സജ്ജീകരണങ്ങളും യോ​ഗത്തിൽ ചർച്ച ചെയ്യും. ഇന്നലെ ഉച്ച മുതലാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കുടിവെളള ക്ഷാമം നേരിട്ട് തുടങ്ങിയത്. പൈപ്പ് ലൈൻ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ വെളളക്ഷാമം നേരിട്ടേക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നലെയടക്കം അറിയിച്ചത് രാവിലെ വെളളപ്രശ്നം പരിഹരിക്കുമെന്നാണ്. എന്നാൽ രാവിലെയും പൈപ്പിൽ വെളളമെത്താതായതോടെ ആയിരക്കണക്കിന് രോഗികൾ പ്രതിസന്ധിയിലായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...