ഇത്രയും അധികം വേട്ടയാടപ്പെട്ട മറ്റൊരു മന്ത്രി ഇല്ലെന്ന് വീണാ ജോർജിനെ വേദിയിലിരുത്തി മന്ത്രി സജി ചെറിയാൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണാ ജോർജിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ. ഇത്രയും അധികം വേട്ടയാടപ്പെട്ട മറ്റൊരു മന്ത്രി ഇല്ലെന്ന് വീണാ ജോർജിനെ വേദിയിലിരുത്തി മന്ത്രി സജി ചെറിയാൻ പറഞ്ഞു. സ്ത്രീയാണെന്ന് സാമാന്യ പരിഗണന നൽകുന്നില്ല. വീണ ജോർജിന്റെ പിന്നിൽ പാറ പോലെ ഉറച്ചുനിൽക്കുമെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു. റീത്ത് വെക്കുന്നത് ശവത്തിനാണ്. ജീവനുള്ള ഒന്നിനും റീത്ത് വെയ്ക്കില്ല. ആറന്മുള മണ്ഡലത്തില്‍ വീണാ ജോര്‍ജിനെ തകര്‍ക്കാന്‍ നടത്തിയ നീചമായ നീക്കത്തിന്റെ ഭാഗമാണ് റീത്ത് വെക്കല്‍. ഒരിക്കലും ചെയ്യാന്‍ പാടില്ലായിരുന്നു. അവര്‍ മന്ത്രമാത്രമല്ല. ഒരു സ്ത്രീകൂടിയാണെന്ന് മന്ത്രി പറഞ്ഞു. വീട്ടില്‍ അതിക്രമിച്ച് കയറി റീത്ത് വെക്കുകയാണ്.

വെറുതെ ചൊറിഞ്ഞുകൊണ്ട് വരരുതെന്നും സജി ചെറിയാന്റെ മുന്നറിയിപ്പ്. യൂത്ത് കോണ്‍ഗ്രസിന് പ്രതിപക്ഷ നേതാവും കോണ്‍ഗ്രസും പിന്തുണ കൊടുത്തിരിക്കുകയാണ്. നാട്ടില്‍ കലാപമുണ്ടാക്കി വോട്ട് ലഭ്യമാക്കാന്‍ ആഗ്രഹിച്ച് നടത്തുന്ന ഏറ്റവും വൃത്തിക്കെട്ട സമരമാണ് യൂത്ത് കോണ്‍ഗ്രസ് നടത്തുന്നതെന്ന് മന്ത്രി സജി ചെറിയാന്‍ വിമര്‍ശിച്ചു. ആരോ​ഗ്യമന്ത്രിയെ ​ടാർ​ഗറ്റ് ചെയ്യുകയാണ്. ആരോഗ്യ മേഖലയിലേത് ഒറ്റപ്പെട്ട സംഭവങ്ങളാണ്. ഇത്തരം പ്രശ്നങ്ങൾ ഇന്നലെ നടന്നിട്ടുണ്ട് ഇന്നും നടക്കുന്നു ഒരുപക്ഷേ നാളെയും നടക്കാം. ഇതിൽ നടപടി സ്വീകരിക്കുക എന്നാണ് പ്രധാനമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

നദീ സംരക്ഷണ സന്ദേശവുമായി മാരത്തോൺ : മതസൗഹാർദ്ദത്തിൻ്റെ മനോഹര മാതൃകയായി കൂട്ടായ്മ

0
മല്ലപ്പള്ളി: നദിയേ സംരക്ഷിക്കുക, ജീവിതം സുരക്ഷിതമാക്കുക എന്ന സന്ദേശവുമായി തുരുത്തിക്കാട് മാർത്തോമ്മാ...

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം: അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം...

മെഡിക്കൽ പി.ജി പ്രവേശന പരീക്ഷ: ഹാൾ ടിക്കറ്റുകൾ നാളെ മുതൽ ലഭ്യമാകും

0
ന്യൂഡൽഹി: മെഡിക്കല്‍ പിജി പ്രവേശന പരീക്ഷയ്ക്കുള്ള അഡ്മിറ്റ് കാര്‍ഡ് നാളെ മുതല്‍...