തൃക്കുന്നപ്പുഴയിൽ തോക്കുമായി ഗുണ്ടാസംഘം ഏറ്റുമുട്ടി ; പത്ത് പേർക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: തൃക്കുന്നപ്പുഴയിൽ ഗുണ്ടാ സംഘങ്ങൾ ഏറ്റുമുട്ടി. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും മർദിക്കുന്നതുമായ ആക്രമണത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു. അർധരാത്രിയോടെയുണ്ടായ ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. തൃക്കുന്നപ്പുഴയിലെയും ഹരിപ്പാട്ടെയും സംഘങ്ങളാണ് ഏറ്റുമുട്ടിയത്.ബാറില്‍ വെച്ചുണ്ടായ വാക്ക് തര്‍ക്കമാണ് വലിയൊരു ഏറ്റുമുട്ടലില്‍ കലാശിച്ചത്. വലിയുകുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിന്‍റെ കെട്ടുകാഴ്ച നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

അക്രമണത്തിനിടെ തോക്ക് ചൂണ്ടിയ ആളെ പട്ടിക കൊണ്ട് തലക്കടിച്ചിട്ടുണ്ട്. ഇയാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ പൊലീസ് എത്തിയപ്പോഴും പ്രതികളെല്ലാം മുങ്ങിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്. പ്രതികളെല്ലാം സ്ഥിരം കുറ്റവാളികളാണെന്നും ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യത്തിലും സുരക്ഷയിലും ആശങ്ക; കപിൽ ദേവും സുനിൽ ഗവാസ്കറും...

0
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പാകിസ്ഥാന്‍ പ്രധാനമന്ത്രി...

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...