കേരളത്തിൽ ഭൂമിക്കടിയിൽ വെള്ളമെന്നല്ലെ പറയുന്നത്, എന്നിട്ടെന്തേ ഇപ്പോൾ വെള്ളപ്പൊക്കം ഉണ്ടാകാത്തത് – സജി ചെറിയാന്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കെ റെയിലിനെ അനുകൂലിച്ച് മന്ത്രി സജി ചെറിയാന്‍ വീണ്ടും രംഗത്ത്. ആലപ്പുഴയില്‍ മത്സ്യഫെഡിന്റെ വിദ്യാഭ്യാസ അവാർഡ്  വിതരണം ഉദ്ഘാടനം ചെയ്താണ് മന്ത്രിയുടെ പുതിയ പ്രസ്താവന. വികസനം പറയുമ്പോൾ കേരളത്തിൽ മാത്രമാണ് പരിസ്ഥിതി പ്രശ്നങ്ങൾ പറയുന്നതെന്ന് മന്ത്രി പറഞ്ഞു. വികസനം പറയുമ്പോൾ ആരെയും ആക്രമിക്കാൻ ശ്രമിക്കുന്നത് ശരിയായ സമീപനമല്ല. കാലത്തിനൊത്ത് വികസനമെന്നത് ന്യായമായ ആവശ്യമാണ്. നമുക്ക് സാധ്യമായ മേഖലകളിലെല്ലാം വികസനം നടപ്പാക്കണം. ന്യായമായ വികസനം കേരളത്തിൽ എത്തുമ്പോൾ എതിർക്കപ്പെടുന്നുവെന്നും മന്ത്രി വിമർശിച്ചു.

അതിവേഗ ട്രെയിനിന്റെ സ്പീഡ് 200 പോരെന്നും 400 കിലോമീറ്റർ എങ്കിലും വേണമെന്ന് മന്ത്രി പറഞ്ഞു. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് നാല് മണിക്കൂർ കൊണ്ടല്ല രണ്ട് മണിക്കൂർ കൊണ്ട് എത്തിച്ചേരാനാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു. അങ്ങനെ പദ്ധതികൾ വന്നാലേ നാട് വികസിക്കൂവെന്നും അദ്ദേഹം പറഞ്ഞു.

‘കേരളത്തിൽ ഭൂമിക്കടിയിൽ വെള്ളമിങ്ങനെ ഇരിക്കുകയാണെന്നാണ് പറയുന്നത്. എന്നിട്ടെന്തേ ഇപ്പോൾ വെള്ളപ്പൊക്കം ഉണ്ടാകാത്തത്?
ഹൈസ്പീഡ് എന്നാലെന്താ? ചാടിപ്പോകും, മറിഞ്ഞു പോകും എന്നൊക്കെയാണ് പറയുന്നത്. കേരളത്തിൽ മാത്രം എന്താണ് പരിസ്ഥിതി പ്രശ്നം?’
മന്ത്രി സജി ചെറിയാൻ ചടങ്ങില്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഷാർജയിലെ അപ്പാർട്മെന്റിൽ പ്രവാസി സഹോദരിമാരെ മരിച്ച നിലയിൽ കണ്ടെത്തി

0
ഷാർജ : ഓഗസ്റ്റ് 17 മുതൽ കാണാതായ സഹോദരിമാരെ ഷാർജയിലെ അപ്പാർട്മെന്റിൽ...

നെയ്യാറ്റിൻകര ​ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ല ; കേസ് അവസാനിപ്പിച്ച് പോലീസ്

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ​ഗോപൻ്റെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് പോലീസ്. തുടർന്ന് കേസ് അവസാനിപ്പിച്ചു....

പുസ്തകം വായിപ്പിച്ച് തട്ടിപ്പ് : തട്ടിപ്പ് നടന്നത് മണിചെയിൻ മാതൃകയിൽ ; വിദേശബന്ധം സ്ഥിരീകരിച്ച്...

0
തിരുവനന്തപുരം : പുസ്തകം വായിച്ച് പണം നേടാമെന്നപേരിൽ നടന്ന സൈബർ തട്ടിപ്പിൽ...

ടൊവിനോ തോമസിന്റെ പേരിൽ വ്യാജ ഇമെയിൽ വഴി തട്ടിപ്പ് ശ്രമം ; മുന്നറിയിപ്പുമായി നടൻ

0
കൊച്ചി : തന്റെ പേരിൽ വ്യാജ ഇമെയിൽ ഐഡി ഉണ്ടാക്കി ആളുകൾക്ക്...