Friday, June 14, 2024 8:13 pm

അനധികൃത പരസ്യ ബോർഡ് നീക്കം ചെയ്യണമെന്ന് മന്ത്രി ; പറ്റില്ലെന്ന് സിപിഎം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കംചെയ്യാനുള്ള മന്ത്രിയുടെ നിര്‍ദേശത്തില്‍ കോഴിക്കോട്ടെ സിപിഎം രണ്ടുതട്ടില്‍. പൊതുമരാമത്ത് റോഡരികില്‍ സ്ഥാപിച്ച പരസ്യ ബോര്‍ഡുകളെ ചൊല്ലിയാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസും സിപിഎം ജില്ലാ നേതൃത്വവും ഉടക്കുന്നത്. വിഷയം സിപിഎം ജില്ലാ കമ്മിറ്റിയിലും കോര്‍പ്പറേഷന്‍ കൗണ്‍സിലിലും ഇന്ന് ചര്‍ച്ചയ്ക്ക് വന്നേക്കും.

സിപിഎം ജില്ലാനേതാക്കളില്‍ ചിലരുമായി ഏറെ അടുപ്പമുള്ളവര്‍ക്കാണ് കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ പരസ്യബോര്‍ഡുകള്‍ക്കുള്ള കരാര്‍ നല്‍കുന്നതെന്ന് നേരത്തെതന്നെ ആക്ഷേപമുണ്ടായിരുന്നു. അത്തരത്തിലൊരു കമ്പനി നിര്‍മ്മിച്ച മൂന്ന് ബസ് കാത്തിരിപ്പ് കേന്ദ്രം പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം പൊളിച്ചുമാറ്റിയിരുന്നു. ഓവുചാല്‍ നിര്‍മാണത്തിന് തടസമുണ്ടെന്ന പരാതി മുന്‍നിര്‍ത്തിയായിരുന്നു നടപടി. എങ്കിലും പാര്‍ട്ടിയിലെ മുതിര്‍ന്നനേതാവുമായി അടുപ്പമുള്ള പരസ്യകമ്പനി ഉടമയെ ലക്ഷ്യംവെച്ചാണ് മന്ത്രിയുടെ നീക്കമെന്ന് വ്യക്തമായിരുന്നു. വിഷയം കോര്‍പ്പറേഷന്‍ കൗണ്‍സിലില്‍ ഉള്‍പ്പടെ സജീവചര്‍ച്ചയാക്കാനാണ് കോണ്‍ഗ്രസ് തീരുമാനം.

അനധികൃത പരസ്യബോര്‍ഡുകള്‍ നീക്കംചെയ്യാനുള്ള മന്ത്രിയുടെ തീരുമാനം കോര്‍പ്പറേഷന്റെ അധികാര പരിധിയില്‍ കൈകടത്തലാണെന്ന് സിപിഎം ജില്ലാനേതൃത്വം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അടുപ്പക്കാരെ സംരക്ഷിക്കാന്‍ കോര്‍പ്പറേഷനും പൊതുമരാമത്ത് വകുപ്പുമായുള്ള തര്‍ക്കമായി വിഷയത്തെ മാറ്റാനാണ് ചിലനേതാക്കള്‍ ശ്രമിക്കുന്നതെന്ന് പാര്‍ട്ടിക്കുള്ളിലും വിമര്‍ശനമുണ്ട്. കോഴിക്കോട്ടെ പൊതുമരാമത്ത് റോഡിലുള്ള മുഴുവന്‍ അനധികൃത പരസ്യബോര്‍ഡുകളുടെയും എണ്ണമെടുത്ത് അവ നീക്കംചെയ്യാനാണ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നിര്‍ദേശം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നിരവധി ഓഫറുകളും കൈനിറയെ സമ്മാനങ്ങളും നേടാം ; വാർഷികം ആഘോഷമാക്കാൻ കൊച്ചി മെട്രോ, മെഗാ...

0
കൊച്ചി: സംസ്ഥാനത്തിന്റെ തന്നെ പൊതുഗതാഗത രംഗത്ത് വിപ്ളവകരമായ മാറ്റങ്ങൾ കൊണ്ടുവന്ന കൊച്ചി...

കേരളത്തിൽ പ്രതിപക്ഷം വികസനം മുടക്കുന്നു, തൃശ്ശൂരിൽ ഇഡി ബിജെപിയെ സഹായിച്ചു : എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ബി ജെ പിയെ സഹായിക്കുന്ന പ്രവർത്തിയാണ്...

എം. സി. വൈ. എം. കുമ്പഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന അംഗങ്ങളെ...

0
പത്തനംതിട്ട : എം. സി. വൈ. എം. കുമ്പഴ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
തെളിവെടുപ്പ് യോഗം 20 ന് സംസ്ഥാനത്തെ ഫോട്ടോഗ്രാഫി ആന്‍ഡ് വീഡിയോഗ്രാഫി മേഖലയിലെയും ഗോള്‍ഡ്...