24 മണിക്കൂർ കോൾ സെന്റർ തുടങ്ങാൻ വനം വകുപ്പിന് നിർദേശം നൽകി മന്ത്രി ഷിബു ബേബി ജോൺ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ചുമതലയേറ്റ ശേഷം അതിവേഗത്തിൽ തീരുമാനവുമായി വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. 24 മണിക്കൂർ കോൾ സെന്റർ തുടങ്ങാൻ വകുപ്പിന് നിർദേശം നൽകി മന്ത്രി. വന്യജീവി ആക്രമണത്തിൽ പരുക്കേൽക്കുന്നവരെ എത്രയും വേഗത്തിൽ ആശുപത്രികളിൽ എത്തിക്കാനുള്ള നടപടികൾ ഈ കോൾ സെന്റർ വഴി നടക്കും.ഇതിൽ കൂടുതൽ വിശദമായ ചർച്ച മറ്റന്നാൾ ഉണ്ടാകും. നേരത്തെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം വന്യജീവി ആക്രമണം പ്രധാന വിഷയമായിരുന്നു. അതേസമയം കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യയാത്രയും വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പും വി ഡി സതീശൻ സർക്കാരിന്റെ ആദ്യ തീരുമാനങ്ങൾ.

സൗജന്യയാത്ര അടുത്തമാസം 15 മുതൽ ആരംഭിക്കും. ആശാ വർക്കേഴ്സിന്റെ ഓണറേറിയം 3000 രൂപ വർധിപ്പിച്ചു. അങ്കണവാടി, പ്രീ പ്രൈമറി ടീച്ചേഴ്സിന്റെയും ആയമാരുടെയും ഓണറേറിയം 1000 രൂപ കൂട്ടി.ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ നടത്തിയ മർദനം അന്വേഷിക്കാൻ പ്രത്യേക സംഘം ഉണ്ടാകും. നടപടി സ്വാഭാവിക നീതിയെന്ന് മർദനത്തിനിരയായ എ ഡി തോമസ് പറഞ്ഞു. സെക്രട്ടേറിയറ്റിലെ മാധ്യമവിലക്ക് പരിശോധിക്കും. സൗജന്യ യാത്രാ തീരുമാനം സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ നിരീക്ഷണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...