കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കില്ലെന്ന് മന്ത്രി ടി സിദ്ദീഖ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കില്ലെന്ന് മന്ത്രി ടി സിദ്ദീഖ്. ശ്രീറാം വെങ്കിട്ടരാമൻ കൃഷി വകുപ്പ് പരിപാടികളിൽ പങ്കെടുക്കുന്നുണ്ടെന്ന് ടി സിദ്ദീഖ് പറഞ്ഞു. വിവാദങ്ങളിലേക്ക് കടക്കില്ല. കർഷകർ കൃഷിവകുപ്പിന്റെ സുപ്രധാന ഘടകമാണ്. മുൻ മന്ത്രിയുടെ വാർത്താ സമ്മേളനങ്ങളിൽ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തിട്ടുണ്ടെന്നും അപശബ്ദങ്ങൾക്ക് മറുപടിയില്ലെന്നും മന്ത്രി ടി സിദ്ദീഖ് പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് നിയമസഭയിലെ മീഡിയ റൂമിൽ കൃഷിമന്ത്രി ടി സിദ്ദിഖ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ പങ്കെടുത്തത്. ഇതിനെതിരെയാണ് മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തിയത്.

മാധ്യമപ്രവർത്തകനായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ മന്ത്രിയുടെ ഒപ്പമിരുത്തി വാർത്താസമ്മേളനം നടത്താൻ അനുവദിക്കില്ലെന്ന് മാധ്യമപ്രവർത്തകർ ശക്തമായ നിലപാടെടുത്തു. ‘കൊലയാളിയെ മന്ത്രി ഒപ്പമിരുത്തരുത്’ എന്നാവശ്യപ്പെട്ട് വാർത്താസമ്മേളന ഹാളിൽ പ്രതിഷേധം ശക്തമായതോടെ ശ്രീറാം വെങ്കിട്ടരാമൻ ഹാളിൽ നിന്നും പുറത്തിറങ്ങുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ് പിന്‍വലിക്കും

0
ഇടുക്കി: പട്ടയ ഭൂമിയിലെ മരം മുറിച്ചതില്‍ വനം വകുപ്പ് എടുത്ത കേസ്...

കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി

0
കണ്ണൂര്‍: കണ്ണൂരില്‍ തലകറങ്ങി വീണ കുട്ടിയെ അധ്യാപിക ചവിട്ടിയെന്ന് പരാതി. കണ്ണൂര്‍...

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: സപ്ലൈകോയിലെ ക്രമക്കേടുകള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. ഓണത്തോടനുബന്ധിച്ച്...