ദ കേരള സ്റ്റോറി സംവിധായകന്‍ സു​ദീപ്തോ സെന്നിനെതിരെ മന്ത്രി വി ശിവന്‍ കുട്ടി രംഗത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സിനിമ പറയുന്ന വിഷയം കൊണ്ട് റിലീസിന് മുൻപെ വിവാദങ്ങളിൽ അകപ്പെട്ട സിനിമയാണ് ദ കേരള സ്റ്റോറി. കേരളത്തിലെ യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സാമൂഹിക- രാഷ്ട്രീയ രം​ഗത്തുള്ള പലരും സിനിമയക്ക് എതിരെ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതാ ദ കേരള സ്റ്റോറി സംവിധായകന്‍ സു​ദീപ്തോ സെന്നിനെതിരെ കേരള വിദ്യാഭ്യാസ മന്ത്രി വി ശിവന്‍ കുട്ടി രംഗത്ത് വന്നിരിക്കുകയാണ്. മുംബൈയില്‍ ദ കേരള സ്റ്റോറി സംഘം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കേരളത്തിനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് മന്ത്രി രംഗത്ത് എത്തിയത്.

സുധിപ്തോ സെൻ, താങ്കൾക്ക് കേരളം എന്തെന്ന് അറിയില്ല. ഇവിടെ ആ പരിപ്പ് വേവില്ല. എന്നാണ് മന്ത്രി പോസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മുംബൈയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് സു​ദീപ്തോ സെന്‍ രണ്ട് കേരളം ഉണ്ട് എന്ന തരത്തില്‍ വിവാദ പരാമര്‍ശം നടത്തിയത്. “കേരളത്തിനുള്ളിൽ രണ്ട് കേരളങ്ങളുണ്ട്. ഒരു ചിത്രം മനോഹരമായ കായല്‍. ലാൻഡ്‌സ്‌കേപ്പ്, കളരിപ്പയറ്റ്, നൃത്തം എന്നിങ്ങനെയാണ്. മറ്റൊരു കേരളം, കേരളത്തിന്റെ വടക്ക് ഭാഗമാണ്. മലപ്പുറം, കാസർഗോഡ്, കോഴിക്കോട്, മംഗളൂരു ഉൾപ്പെടെ ദക്ഷിണ കർണാടകയുമായി ബന്ധിപ്പിക്കുന്ന ഒരു ഭീകര ശൃംഖലയുടെ കേന്ദ്രമാണ് അവിടം” – എന്നാണ് സു​ദീപ്തോ സെന്‍ പറഞ്ഞത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’ഇത് കൊടിയ വഞ്ചന, മാപ്പില്ല’; സ്കൂളുകളിൽ ആർഎസ്എസ് അജണ്ട നടപ്പിലാക്കാൻ യുഡിഎഫ് ഗവൺമെന്റ്, പിഎം...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ‘പിഎം ശ്രീ’ പദ്ധതി നടപ്പിലാക്കാനുള്ള യുഡിഎഫ് സർക്കാരിന്റെ...

കിസാൻ മേളയും കാർഷിക സെമിനാറും കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ നടന്നു

0
പത്തനംതിട്ട : കാർഷിക വികസന കർഷകക്ഷേമ വകുപ്പും കേരള കാർഷിക സർവ്വകലാശാല...

ഖമേനിയുടെ വിടവാങ്ങൽ യാത്ര; അന്തിമോപചാരമർപ്പിക്കാൻ 20 ദശലക്ഷം ജനങ്ങൾ എത്തുമെന്ന് റിപ്പോർട്ട്

0
ടെഖ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ...

ഷിഗെല്ല ഭീതിയിൽ കേരളം: ഒരു മരണവും 12 പുതിയ കേസുകളും; ‘പനിയുള്ള കുട്ടികളെ സ്കൂളിലേക്ക്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഷിഗെല്ല (Shigella) രോഗബാധ അതീവ ഗുരുതര അവസ്ഥയിലേക്ക്...