ഒരു അറസ്റ്റിനെ പോലും അഭിമുഖീകരിക്കാനാവാത്ത നാണംകെട്ട പ്രതിപക്ഷ പാർട്ടിയാണ് കോൺഗ്രസ്‌ : മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒരു അറസ്റ്റിനെ പോലും അഭിമുഖീകരിക്കാൻ ആവാത്ത നാണംകെട്ട പ്രതിപക്ഷ പാർട്ടിയാണ് കോൺഗ്രസ്‌ എന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമരങ്ങൾക്കിടെ കുറ്റകൃത്യം ചെയ്താൽ സർക്കാർ എടുക്കേണ്ട ന്യായമായ നടപടികളാണ് ഇപ്പോൾ എടുത്തിട്ടുള്ളത്. അക്രമത്തിന്റെ പേരിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു, അതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നിട്ടുള്ളത്. പോലീസിന്റെ മൃഗീയ വേട്ടയ്ക്ക് ഇരയായവർ ഇപ്പോഴത്തെ മന്ത്രിസഭയിൽ തന്നെ ഉണ്ട്. വയലാർ രവി ആഭ്യന്തരമന്ത്രിയായിരുന്ന കാലത്ത് എംജി കോളേജ് ചെയർമാൻ ആയിരുന്ന സനൽകുമാറിന്റെ പിതാവിനെ മകൻ സമരം ചെയ്തതിന്റെ പേരിൽ അറസ്റ്റ് ചെയ്തത് കേരളം മറന്നിട്ടില്ല. ഈ അധ്യാപകൻ വയലാർ രവിയുടെ അധ്യാപകനായിരുന്നു എന്നതും പ്രസക്തം. സമരം ചെയ്തും ജയിലിൽ കിടന്നും ശീലമില്ലാത്ത ആളാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതുകൊണ്ടുതന്നെയാണ് ഇത്തരം വിലാപങ്ങൾ സതീശൻ നടത്തുന്നത്. രാഷ്ട്രീയത്തിൽ സമരവും പോലീസ് കേസും അറസ്റ്റും സ്വാഭാവികം ആണെന്നും അതിനീ വിലാപം വേണ്ടെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോർട്ടലുകളിൽ ഒന്നായ പത്തനംതിട്ട മീഡിയയിൽ പ്രസിദ്ധീകരിക്കുവാനുള്ള വാർത്തകൾ ആർക്കും എവിടെനിന്നും നൽകാം. ഗൂഗിൾ മലയാളത്തിൽ ടൈപ്പ് ചെയ്ത വാർത്തയോടൊപ്പം ഉചിതമായ ചിത്രവും നൽകേണ്ടതാണ്. വാർത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നൽകണം. പത്രത്തിൽ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതല്ല. വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയൽ ബോർഡിൽ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാർത്തകളും വിവരങ്ങളും ചീഫ് എഡിറ്റർക്ക് കൈമാറാം. ഇൻഫോർമറെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ

0
മലപ്പുറം: ഓപ്പറേഷൻ തണ്ടറിന്‍റെ ഭാഗമായുള്ള പരിശോധനയിൽ മലപ്പുറത്ത് എംഡിഎംഎയുമായി രണ്ട് പേർ...

വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ ബിജെപി

0
തിരുവനന്തപുരം: വിസിമാർ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷത്തിനുമെതിരെ ബിജെപി....

ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപത്തിൽ പരാതിക്കാരി ജയശ്രീക്ക് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കീഴിൽ ജോലി

0
തിരുവനന്തപുരം: തിരുവനന്തപുരം ഊരുട്ടമ്പലം സരസ്വതി വിദ്യാലയത്തിലെ ജാതീയധിക്ഷേപത്തിൽ പരാതിക്കാരി ജയശ്രീക്ക് തിരുവനന്തപുരം...

മോഹൻ ഭാഗവതിന്‍റെ പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർമാർ പങ്കെടുത്തതിൽ രൂക്ഷ വിമർശനവുമായി മന്ത്രി റോജി...

0
കൊച്ചി: ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്‍റെ പരിപാടിയിൽ സർവകലാശാല വൈസ് ചാൻസലർമാർ...