കോഴിക്കോട്: ഏക സിവില്‍ കോഡ് വിരുദ്ധ സമരത്തില്‍ മുസ്സിം ലീഗ് കൂടെ നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി ശിവന്‍കുട്ടി. മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കോണ്‍ഗ്രസിന് ഇപ്പോഴും അഴകൊഴമ്പന്‍ നിലപാടാണ്. മുസ്ലിം ലീഗ് ജനാധിപത്യ പാര്‍ട്ടിയാണ്. പല വിഷയങ്ങളിലും ലീഗിന്റേത് ശക്തമായ നിലപാടാണ്. അതിനാലാണ് ലീഗിനെ ക്ഷണിച്ചത്. കോണ്‍ഗ്രസിന് അഴകൊഴമ്പന്‍ സമീപനമാണുള്ളത്. ഉറച്ച നിലപാടില്ല. ഇഎംഎസിന്റെ നയങ്ങളില്‍ നിന്ന് സിപിഎം വ്യതിചലിച്ചുവെന്ന കോണ്‍ഗ്രസ് ആരോപണം തെറ്റാണ്. അങ്ങനെ പറയുന്നവര്‍ രേഖകള്‍ പരിശോധിക്കണം’, ശിവന്‍കുട്ടി പറഞ്ഞു.
‘പ്ലസ് വണ്‍ സീറ്റ് -പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. മലബാറിനോട് അവഗണന ഇല്ല. പതിനാറാം തിയതിയ്ക്ക് ശേഷം എയിഡഡ് മാനേജ്‌മെന്റിന് അധിക സീറ്റ് അനുവദിക്കും. പഞ്ചായത്ത്, താലൂക്ക് അടിസ്ഥാനത്തിലെ കുറവിനനുസരിച്ചാകും ഇത്. വിദ്യാഭ്യാസ മന്ത്രിക്ക് എതിരെ സമരവുമായി രംഗത്തു വരിക എന്നത് രാഷ്ട്രീയ ലക്ഷ്യമാണ്. വിദ്യാര്‍ത്ഥികളുടെ പ്രശ്‌നത്തില്‍ രാഷ്ട്രീയം കാണരുത്. പ്രശ്‌നം പരിഹരിക്കപ്പെടും’, മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. അതേസമയം, സിപിഎമ്മിന്റെ ഏക സിവില്‍ കോഡ് സെമിനാറില്‍ ലീഗ് പങ്കെടുക്കില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ട്. സിപിഎമ്മിന്റെ ക്ഷണം തള്ളാന്‍ ഇന്ന് പാണക്കാട് ചേരുന്ന യോഗം തീരുമാനിക്കും.