ജനവിധി പൂർണ്ണമായും അംഗീകരിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ജനവിധി പൂർണ്ണമായും അംഗീകരിക്കുന്നുവെന്ന് മന്ത്രി വി ശിവൻകുട്ടി. തെറ്റ് തിരുത്തി മുന്നോട്ടുപോകും. വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കിടയിലേക്ക് എത്തിയില്ല. തിരുവനന്തപുരത്തെ ബിജെപിയുടെ കടന്നുകയറ്റം മതനിരപേക്ഷതയെ ആശങ്കപ്പെടുത്തുന്നതാണെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിയെ മാറ്റിനിർത്താൻ ശ്രമിക്കുമെന്നും യുഡിഎഫുമായി സഹകരിക്കണമോ എന്ന കാര്യത്തിൽ തീരുമാനം എടുത്തിട്ടില്ലെന്നും വി ശിവൻകുട്ടി പറഞ്ഞു. യുഡിഎഫിന്റെ ഇരുണ്ട കാലത്തേക്ക് ജനങ്ങൾ മടങ്ങിപ്പോകാൻ ആഗ്രഹിക്കുന്നു എന്ന് വിശ്വസിക്കുന്നില്ല. 2010 ഇതിനേക്കാൾ വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. ആ പരാജയത്തിൽ നിന്ന് പാഠം ഉൾക്കൊണ്ടാണ് പിന്നീടും പാർട്ടി പിടിച്ചു കയറിയത്.

ശക്തമായി പാർട്ടിയും മുന്നണിയും തിരിച്ചുവരും. ഒരുപാട് വികസന പ്രവർത്തനങ്ങൾ നടത്തിയെങ്കിലും ജനങ്ങൾക്കിടയിലേക്ക് എത്തിയില്ല. 58 % ശതമാനം ആളുകൾ മാത്രമാണ് വോട്ട് ചെയ്തത്. ബിജെപി സംസ്ഥാന അധ്യക്ഷൻ തിരുവനന്തപുരം കോർപ്പറേഷൻ എതിരെ അഴിമതി ആരോപണം ഉന്നയിച്ചു. തെരഞ്ഞെടുപ്പിന് രണ്ടുദിവസം മുൻപേ ആയിരുന്നു ആരോപണം.
ഇതിനെതിരെ കമ്മീഷനിൽ പരാതി കൊടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട് മാലപൊട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കവര്‍ച്ചകള്‍ നടത്തുന്ന സംഘം ജില്ലയില്‍ സജീവമാണെന്ന് വയനാട്...

0
കല്‍പ്പറ്റ: തിരക്കേറിയ സ്ഥലങ്ങളും പൊതുഗതാഗത സംവിധാനങ്ങളും കേന്ദ്രീകരിച്ച് സ്ത്രീകളെയും വയോധികരെയും ലക്ഷ്യമിട്ട്...

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രികന്റെ കൈവശമുണ്ടായിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടി;...

0
ന്യൂഡൽഹി: വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരന്റെ...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...