ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന സർക്കാർ പ്രതിനിധികളെ ഒഴിവാക്കി ക്രെഡിറ്റ്‌ തട്ടിയെടുക്കാനുള്ള ശ്രമം ജനം തിരിച്ചറിയുമെന്ന് മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് സംസ്ഥാന സർക്കാർ പ്രതിനിധികളെ ഒഴിവാക്കി ക്രെഡിറ്റ്‌ തട്ടിയെടുക്കാനുള്ള ശ്രമം ജനം തിരിച്ചറിയുമെന്ന് മന്ത്രി വി ശിവൻകുട്ടി. ബിജെപിയുടേത് തിരഞ്ഞെടുപ്പ് സ്റ്റണ്ട്. സർക്കാർ ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കുന്നതിൽ കോടതി ഇടപെടൽ ഉണ്ടാകണമെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ദേശീയ പാതയുമായി ബന്ധപ്പെട്ട് മറ്റൊരു സംസ്ഥാനവും ഫണ്ട് കൊടുക്കേണ്ടി വന്നിട്ടില്ല, കേരളം മാത്രം ആണ് പണം നൽകേണ്ടി വന്നത്. എന്നിട്ടും പിതൃത്വം ഏറ്റെടുക്കാൻ ഓരോരുത്തർ ശ്രമിക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. രാജീവ്‌ ചന്ദ്രശേഖർ കേന്ദ്രമന്ത്രിയായിരുന്ന സമയത്ത് കേരളത്തിന് ഒന്നും നൽകിയിട്ടില്ലെന്നും വട്ട പൂജ്യം ആണ് നൽകിയതെന്നും മന്ത്രി വിമർശിച്ചു. ഒരു 1000 രൂപയുടെ വികസന പ്രവർത്തനം എങ്കിലും മണ്ഡലത്തിൽ നടത്തണ്ടേ. ഇന്ത്യയിലെ ഏറ്റവും വലിയ കോടീശ്വരന്മാരിൽ ഒരാളാണ്. നേമത്ത് ഉള്ളവർ സാധാരണക്കാരാണ്. അവരൊക്കെ ഇപ്പോഴേ പേടിച്ച് ഇരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

തമിഴ്നാട്ടിൽ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ പലവിധ റെക്കോർഡുകൾ സൃഷ്ടിച്ചിട്ടുള്ള താരമാണ് വിജയ്. മാനൂഷിക മൂല്യങ്ങൾ ഏറെയുള്ള വ്യക്തിത്വം എന്ന ടാ​ഗ് വിജയിക്ക് എപ്പോഴുമുണ്ട്. കേരളത്തിൽ പോലും ഒരുപാട് ആളുകൾക്ക് സ്വന്തം വീട്ടിലെ കുടുംബാം​ഗത്തെപ്പോലെയായിരുന്നു താരം. നടൻ കേരളം സന്ദർശിക്കാൻ എത്തുമ്പോഴെല്ലാം ​ഗംഭീരമായ സ്വീകരണമാണ് മലയാളികൾ നൽകിയിട്ടുള്ളത്. എന്നാൽ കഴിഞ്ഞ മൂന്ന്, നാല് ദിവസങ്ങൾ കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ഹെയ്റ്റ് ഏറ്റ് വാങ്ങുന്ന പട്ടികയിലേക്ക് വിജയ് എത്തിയിരിക്കുന്നു.

നടന്റെ ഭാര്യ സം​ഗീത സമർപ്പിച്ച വിവാഹ മോചന ഹർജിയിൽ പറഞ്ഞ കാര്യങ്ങളാണ് വജയിയുടെ വി​ഗ്രഹം പ്രേക്ഷക മനസിൽ തകർന്നടിയാൻ കാരണമായത്. പരസ്ത്രീ ബന്ധമാണ് സം​ഗീത നടന് എതിരെ ഏറ്റവും പ്രധാനമായും ഉന്നയിച്ചിരിക്കുന്ന ആരോപണം

ഇന്റസ്ട്രിയിലെ അറിയപ്പെടുന്ന ഒരു നടിയുമായി നടന് വഴിവിട്ട ബന്ധമുണ്ടെന്നും കഴിഞ്ഞ അഞ്ച് വർഷമായി ആ ബന്ധം മൂലം താനും മക്കളും അപമാനവും മാനസീക വിഷമവും അനുഭവിക്കുകയാണെന്നും സം​ഗീത ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. നടന് ഫാമിലി മാൻ ടാ​ഗ് നൽകിയതിൽ ഖേദിക്കുന്ന ആരാധകരാണ് സോഷ്യൽമീഡിയ മുഴുവൻ. 2021 മുതൽ ഭാര്യയെ മാത്രമല്ല മക്കളേയും സ്വന്തം മാതാപിതാക്കളേയും മനപൂർവം നടൻ അകറ്റി നിർത്തുകയായിരുന്നുവെന്ന് വ്യക്തമാക്കുന്ന കൂടുതൽ തെളിവുകൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വിജയ്-സം​ഗീത ദമ്പതികളുടെ മക്കളായ സഞ്ജയിയും ദിവ്യ സാഷയും വിദേശത്താണ് പഠിക്കുന്നത്. ടൊറന്റോ ഫിലിം സ്കൂളിൽ നിന്ന് ഫിലിം പ്രൊഡക്ഷനിൽ ഡിപ്ലോമയും ലണ്ടനിലെ സെൻട്രൽ ഫിലിം സ്കൂളിൽ നിന്ന് തിരക്കഥാരചനയിൽ ബാച്ചിലേഴ്സ് ബിരുദം സഞ്ജയ്ക്കുണ്ട്.

സഞ്ജയിയുടെ ​ഗ്രാജുവേഷൻ ചടങ്ങിന് വിജയ് എത്തിയിരുന്നില്ല. സം​ഗീതയും സഹോദരി ദിവ്യ സാഷയും മാത്രമാണ് എത്തിയത്. കുറച്ച് മാസങ്ങൾക്ക് മുമ്പായിരുന്നു ദിവ്യ സാഷയുടെ ​ഗ്രാജുവേഷൻ ചടങ്ങ് അന്നും വിജയ് എത്തിയിരുന്നില്ല. ദിവ്യയുടെ ഗ്രാജുവേഷന് അച്ഛന്റെ സ്ഥാനത്ത് നിന്ന് അനിയത്തി കരുത്തും സ്നേഹവും പകർന്ന് നൽകിയത് സഞ്ജയാണ്.

വിജയിയുടെ അസാന്നിധ്യം അന്ന് ചർച്ചയായിരുന്നുവെങ്കിലും രാഷ്ട്രീയ പാർട്ടി തിരക്കുകളും ഷൂ‍ട്ടിങ് ടൈറ്റ് ഷെഡ്യൂളും കാരണമാകും നടന് മക്കളുടെ അരികിൽ എത്താൻ കഴിയാതെ പോയത് എന്നായിരുന്നു ആരാധകർ ധരിച്ചിരുന്നത്. സം​ഗീതയുടെ വെളിപ്പെടുത്തൽ പുറത്ത് വന്നതോടെയാണ് വിജയ് മക്കളോടും അകലം പാലിക്കുകയാണെന്ന സത്യാവസ്ഥ ആരാധകർ അറിഞ്ഞത്. ഭാര്യയും മക്കളും മാത്രമല്ല മാതാപിതാക്കളേയും വിജയ് പരി​ഗണിക്കാറില്ല.

അടുത്തിടെ എസ്.സി ചന്ദ്രശേഖറും ശോഭയും അവരുടെ വിവാഹവാർഷികം വിവിധ ചടങ്ങുകളോടെ ആ​ഘോഷിച്ചിരുന്നു. അന്നും വിജയ് എത്തിയിരുന്നില്ല. പക്ഷെ നടനുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന നടി തൃഷയുടെ വീട്ടിലെ എല്ലാ പ്രോ​ഗ്രാമുകളിലും വിജയിയുടെ സജീവ സാന്നിധ്യമുണ്ട്. പാർട്ടി പ്രവർത്തന തിരക്കുകൾക്കിടയിലും നടിക്കൊപ്പം സമയം ചിലവഴിക്കാൻ വിജയ് എത്താറുണ്ട്. തൃഷ പങ്കുവെയ്ക്കുന്ന സോഷ്യൽമീഡിയ പോസ്റ്റുകൾ തന്നെ അതിന് തെളിവാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തമിഴ്നാട്ടിൽനിന്ന് പ്രധാനമന്ത്രി വരണം ; ഉത്തരേന്ത്യൻ ആധിപത്യത്തിനെതിരെ കായികമന്ത്രി ആഥവ് അർജുന

0
ചെന്നൈ: രാജ്യത്തിന്റെ പരമാധികാര പദവിയിലേക്ക് ദക്ഷിണേന്ത്യയിൽ നിന്നും വിശേഷിച്ച് തമിഴ്‌നാട്ടിൽ...

വിഴിഞ്ഞം സമരക്കാർക്ക് വിദേശ ഫണ്ട് നൽകിയെന്ന ആരോപണത്തിൽ കേന്ദ്രസർക്കാരിന് തിരിച്ചടി

0
തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാർക്ക് വിദേശ ഫണ്ട് നൽകിയെന്ന ആരോപണത്തിൽ കേന്ദ്രസർക്കാരിന് തിരിച്ചടി....

സ്റ്റേഡിയം നവീകരിച്ചതിലും വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ചതിലും സർക്കാരിന്റെ അന്വേഷണം ഉണ്ടാകുമെന്ന് മന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: സ്റ്റേഡിയം നവീകരിച്ചതിലും വരാത്ത മെസ്സി വരുമെന്ന് പ്രചരിപ്പിച്ചതിലും സർക്കാരിന്റെ അന്വേഷണം...

റോഡിൽ ശുചിമുറി മാലിന്യം തള്ളി ; ഫയർഫോഴ്സെത്തി റോഡ് വൃത്തിയാക്കി

0
ഹരിപ്പാട്: പള്ളിപ്പാട് ആഞ്ഞിലിമൂട്ടിൽ പാലം മുതൽ ചന്ത വരെയുള്ള പൊതുറോഡിൽ...