വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടിയ സംഭവം മതേതരത്വത്തിനോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്നലെ വന്ദേഭാരത് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം പാടിയ സംഭവം മതേതരത്വത്തിനോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി വി ശിവൻകുട്ടി. ഔദ്യോഗിക ചടങ്ങ് നടക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോകോൾ ഉണ്ട്. ഒരു സാമാന്യ മര്യാദ പോലും കാണിച്ചില്ല. ഭരണഘടനയെ വെല്ലുവിളിക്കുകയാണ് ഉണ്ടായത് മന്ത്രി പറഞ്ഞു. ഞങ്ങൾ എന്തും ചെയ്യുമെന്ന ധാർഷ്ട്യത്തിന്റെ സ്വരമാണിത്. വിദ്യാർഥികളെ പെട്ടെന്ന് വിളിച്ചു കൊണ്ടുവന്ന് ചെയ്തതല്ല ഇന്നലെ നടന്ന സംഭവം. ഏത് മാനേജ്മെന്റിന്റെ സ്കൂൾ ആയാലും മതേതരത്വത്തിന് വെല്ലുവിളിക്കുന്ന നടപടികൾ അനുവദിക്കില്ല.

കുട്ടികളെക്കൊണ്ട് ദേശീയ ഗാനം എങ്കിലും പാടിക്കാമായിരുന്നു. എന്നാൽ ഗണഗീതം ദേശഭക്തി ഗാനമാണെന്ന് പ്രിൻസിപ്പലിന്റെ അഭിപ്രായം. ആ വിവരം അദ്ദേഹത്തിന് എവിടെ നിന്നാണ് കിട്ടിയതെന്ന് അറിയില്ല. ദേശഭക്തി ഗാനം ഏതാണെന്നു തീരുമാനിക്കേണ്ടത് പ്രിൻസിപ്പൽ ആണോ. കുട്ടികൾക്ക് ഒന്നും അറിയില്ലല്ലോ. കുട്ടികളുടെ പേരിൽ നടപടി ഉണ്ടാവേണ്ട കാര്യമില്ലലോ. അവർ നിരപരാധികൾ അല്ലെ. ബലികുടിരങ്ങളെ പോലുള്ള എത്രയോ പാട്ടുകൾ ഉണ്ട്. അതൊന്നും ദേശാഭക്ത ഗാനങ്ങൾ ആക്കിയില്ലലോ. മതേതരത്വത്തിന് വെല്ലുവിളിയാകുന്ന നടപടി ക്രമങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
തികുവനന്തപുരം: നിർമ്മാണത്തിലിരിക്കുന്ന ദേശീയ പാതകളിൽ ഉണ്ടാകുന്ന അപകടങ്ങളിൽ ആശങ്കയുണ്ടെന്ന് മുഖ്യമന്ത്രി വി...

മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ രണ്ടാം റിപ്പോർട്ട്

0
തിരുവനന്തപുരം: മെസിയുടെ പേരിലെ തട്ടിപ്പുകൾ അക്കമിട്ട് നിരത്തി കായികവകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ...

ഇഴജന്തുക്കളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി തിരുവല്ല നഗരസഭ കോംപ്ലക്സിലെ ശൗചാലയം

0
തിരുവല്ല : ഇഴജന്തുകളുടെയും സാമൂഹ്യ വിരുദ്ധരുടേയും താവളമായി മാറുകയാണ് തിരുവല്ല നഗരസഭ മുന്‍സിപ്പല്‍...

‘ഓപ്പറേഷൻ തൂഫാൻ’ രണ്ടാം ഘട്ടത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സംസ്ഥാനത്തെ മയക്കുമരുന്ന് വ്യാപനത്തിനെതിരെ സർക്കാർ ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ...