Friday, July 4, 2025 12:19 am

വിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ വെച്ചു താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫയലുകൾ വെച്ചു താമസിപ്പിക്കാൻ അനുവദിക്കില്ലെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തിരുവനന്തപുരത്ത് ഉപ വിദ്യാഭ്യാസ ഡയറക്ടർമാർ അടക്കമുള്ള പൊതു വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഫയൽ അദാലത്തിലൂടെ നിയമപ്രകാരം പരിഹരിക്കാനാവുന്ന എല്ലാ ഫയലുകളും തീർപ്പാക്കണം. പൊതു വിദ്യാഭ്യാസ വകുപ്പിലെ വിവിധ മേളകളുടെ സംഘാടനത്തിൽ സജീവമായി ഇടപെടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്താനുള്ള പദ്ധതികൾക്ക് മികച്ച പിന്തുണയുണ്ടാകണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൃത്യമായ പരിശോധനകൾ നടത്തണം.

വിദ്യാഭ്യാസ ഉപഡയറക്ടർമാരുടെ യോഗം ഓരോ മാസത്തിലും ചേരണം. ഡിഇഒ, എഇഒ തലത്തിലുള്ള യോഗങ്ങളും വിളിച്ചു ചേർക്കണം. ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ടുള്ള ഫയലുകൾക്കും അടിയന്തരശ്രദ്ധ നൽകണം. രക്ഷകർതൃ – അധ്യാപക സംഘടനാ യോഗങ്ങൾ സമയാസമയം വിളിച്ചു ചേർക്കണമെന്നും നിർദേശം നൽകി. സാംക്രമിക രോഗങ്ങൾ ഉണ്ടാവുമ്പോൾ വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി ശ്രദ്ധാപൂർവ്വം ഇടപെടണം. പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ശുചിത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്ക് നേതൃപരമായ പങ്കുവഹിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് ഉന്നതതല യോഗത്തിൽ ആവശ്യപ്പെട്ടു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...