ട്രാൻസ്‌ജെൻഡർ പങ്കാളികൾക്ക് ആശംസകൾ നേർന്ന് മന്ത്രി വീണാ ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ട്രാൻസ്‌ജെൻഡർ പങ്കാളികളായ സിയയ്ക്കും സഹദിനും ആശംസകൾ നേർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സിയയെ ഫോണിൽ വിളിച്ചാണ് മന്ത്രി സന്തോഷം പങ്കുവെച്ചത്. കോഴിക്കോട് വരുമ്പോൾ നേരിൽ കാണാമെന്നും മന്ത്രി പറഞ്ഞു. മന്ത്രി നേരിട്ട് വിളിച്ചതിലുള്ള സന്തോഷം സിയയും പങ്കുവച്ചു.  കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ച്. സൂപ്രണ്ടുമായും മന്ത്രി സംസാരിച്ചു. സഹദും കുഞ്ഞും സുഖമായി ഇരിക്കുന്നതായി സൂപ്രണ്ട് അറിയിച്ചു. ഇരുവർക്കും വേണ്ട എല്ലാ ചികിത്സയും സൗജന്യമായി ചെയ്തു കൊടുക്കാൻ മന്ത്രി സൂപ്രണ്ടിന് നിർദേശം നൽകി. മുലപ്പാൽ ബാങ്കിൽ നിന്നും കുഞ്ഞിന് ആവശ്യമായ പാൽ കൃത്യമായി നൽകാൻ ജാഗ്രത വേണമെന്നും മന്ത്രി അറിയിച്ചു.

കോഴിക്കോട് മെഡിക്കൽ കോളേജ് ഐ.എം.സി.എച്ചിൽ പ്രസവം കഴിഞ്ഞ് ചികിത്സയിൽ കഴിയുകയാണ് സഹദ്. സഹദിന്റെ പ്രസവത്തിനായി ഡോക്ടർമാരുടെ പ്രത്യേക പാനൽ രൂപീകരിച്ചിരുന്നു. ഹോസ്പിറ്റലിൽ പ്രത്യേക റൂമും അനുവദിച്ചു. രാവിലെ പ്രമേഹം കൂടിയതിനാൽ സിസേറിയൻ വേണ്ടി വന്നു. ആരോഗ്യനില തൃപ്തികരമായതിനാൽ സഹദിന് നാല് ദിവസത്തിനകം ആശുപത്രി വിടാവുന്നതാണ്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...