പത്തനംതിട്ട : പന്തളം ബ്ലോക്ക് പഞ്ചായത്തില്‍ ജോബ് സ്റ്റേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചു. ജോബ് സ്റ്റേഷന്‍ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. കേരള നോളജ് ഇക്കണോമി മിഷന്റെയും ജോബ് സ്റ്റേഷന്റെയും സേവനം ഉദ്യോഗാര്‍ഥികളിലേക്ക് എത്തിക്കുന്നതിനാണ് ജോബ്സ്റ്റേഷന്‍ ആരംഭിച്ചത്. തൊഴില്‍ മേളകളില്‍ പങ്കെടുത്ത് തൊഴില്‍ ലഭിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. പന്തളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി വിനോദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.എസ്. അനീഷ്മോന്‍, അംഗങ്ങളായ വി. എം. മധു, പോള്‍ രാജന്‍, ലാലി ജോണ്‍, രേഖാ അനില്‍, ജൂലി ദിലീപ്, ജോണ്‍സണ്‍ ഉള്ളന്നൂര്‍, എ. സനല്‍ കുമാര്‍, അമ്പിളി എസ്. നായര്‍, തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് വര്‍ഗീസ്, കുളനട ഗ്രാമപഞ്ചായത്ത് ചെയര്‍പേഴ്സണ്‍ അയനി സന്തോഷ്, വിജ്ഞാന കേരളം ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ബി ഹരികുമാര്‍, ഡി പി എം ഷിജു എം സാംസണ്‍, പി എം യു അംഗം ജോര്‍ജ് വര്‍ഗീസ്, ജോബ് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് നിബിന്‍ തോമസ്, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, അടൂര്‍ നഗരസഭയിലെ ജനപ്രതിനിധികള്‍, സി ഡി എസ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, കില, സാക്ഷരതാ പ്രേരക് ഉദ്യോഗസ്ഥര്‍, റിസോഴ്സ് പേഴ്സണ്‍സ് തുടങ്ങിയവര്‍ പങ്കെടുത്തു.
—-
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
പന്തളം ബ്ലോക്ക് ജോബ് സ്റ്റേഷന്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
RECENT NEWS
Advertisment



























