പത്തനംതിട്ട: ജില്ലയിൽ നിന്നുള്ള സംസ്ഥാന മന്ത്രിസഭയിലെ അംഗമായ മന്ത്രി വീണാ ജോർജ് വിമർശനങ്ങളെ ഭയക്കുന്ന അസഹിഷ്ണുതയുടെ ആൾരൂപമാണെന്ന് ഡിസിസി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
മന്ത്രിയെ വിമർശിച്ച് പോസ്റ്റർ പതിച്ചു എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് അടൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഏബൽ ബാബുവിന്റെ വീട്ടിൽ ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ അതിക്രമിച്ച് കടക്കുകയും അദ്ദേഹത്തിന്റെ മാതാവിനെ ഭീഷണിപ്പെടുത്തുകയും കാർ കസ്റ്റഡിയിലെടുക്കുകയും കേസെടുക്കുകയും ചെയ്ത നടപടി പ്രതിഷേധാർഹവും അപലപനീയവുമാണ്. ജനാധിപത്യത്തെക്കുറിച്ചും അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന മുൻ മാധ്യമ പ്രവർത്തക കൂടിയായിരുന്ന മന്ത്രിയും സിപിഎം നേതൃത്വവും വിമർശനങ്ങളെ ഭയക്കുന്നത് വിരോധാഭാസമാണെന്ന് ഡിസിസി പ്രസിഡന്റ് പറഞ്ഞു.
ആരോഗ്യമന്ത്രി എന്ന നിലയിൽ തികഞ്ഞ പരാജയമായ മന്ത്രി സ്വന്തം നിയോജക മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിലെ പാളിച്ചകൾ മറച്ചുവെയ്ക്കുവാനും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റുവാനുമാണ് ഭരണ സ്വാധീനം ഉപയോഗിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകർക്കുമേൽ കുതിരകയറുന്നത്. ആറന്മുള നിയോജക മണ്ഡലത്തിൽ ഉദ്ഘാടന മാമാങ്കങ്ങളല്ലാതെ കാര്യമായ യാതൊരു വികസന പ്രവർത്തനങ്ങളും മന്ത്രി നടത്തുന്നില്ല. പൊതുജനങ്ങൾക്കും വ്യാപാരികൾക്കും ദുരിതം മാത്രം സമ്മാനിക്കുന്ന അബാൻ മേൽ പാലത്തിന്റെ നിർമ്മാണംപോലും പൂർത്തികരിക്കാൻ മന്ത്രിക്ക് കഴിയാത്തത് കെടുകാര്യസ്ഥതയുടെ ഏറ്റവും വലിയ ഉദാഹരണമാണ്.
ഏഷ്യാനെറ്റ് ജില്ലാ റിപ്പോർട്ടർക്കും ക്യാമറാമാനും എതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയും കേസെടുക്കുവാൻ നിർദ്ദേശിക്കുകയും ചെയ്തതിലൂടെ മന്ത്രി അധികാര ഗർവ്വാണ് കാട്ടിയിരിക്കുന്നതെന്ന് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. മന്ത്രിയായാൽ എന്തും ചെയ്യാമെന്നത് ജനധിപത്യ വിരുദ്ധവും ധിക്കാരവുമാണെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യൽ മീഡിയായിൽ മന്ത്രിയെ വിമർശിച്ചു എന്നതിന്റെ പേരിൽ കോൺഗ്രസ് പ്രവർത്തകർക്കുമേൽ നിരവധി കേസുകളാണ് മന്ത്രിയുടെ നിർദ്ദേശപ്രകാരം പോലീസ് എടുത്തിട്ടുള്ളത്. വിമർശനങ്ങളുടെ പേരിൽ കേസെടുത്ത് ഭീക്ഷണിപ്പെടുത്തുവാനും ജില്ലയിൽ പോലീസ് രാജ് നടത്തുവാനുമാണ് ഭാവമെങ്കിൽ കോൺഗ്രസ് ശക്തമായി നേരിടുമെന്നും സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 ഏപ്രില്‍ 10 . കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.
































