തൊപ്പിയുടെ കൂട്ടാളി മമ്മു 2 ദിവസം പോലീസ് കസ്റ്റഡിയിൽ ; തൊപ്പിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ‌ ചോദിച്ചറിയും

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസിൽ ജയിലിൽ കഴിയുന്ന തൊപ്പിയുടെ കൂട്ടാളി മമ്മുവിനെ മഞ്ചേരി പോലീസിന് കസ്റ്റഡിയിൽ ലഭിച്ചു. രണ്ടുദിവസത്തെ കസ്റ്റഡിയാണ് മഞ്ചേരി സി.ജെ.എം കോടതി അനുവദിച്ചത്. ഒളിവിൽ കഴിയുന്ന തൊപ്പിയെകുറിച്ചടക്കം വിശദമായ കാര്യങ്ങൾ ചോദിച്ചറിയാനാണ് പോലീസിന്റെ നീക്കം.യൂട്യൂബർ തൊപ്പിയുടെ കൂട്ടാളിയായിരുന്ന മമ്മു എന്ന മുഹമ്മദ് മമ്മു കഴിഞ്ഞ ദിവസമാണ് പിടിയിലായത്. മഞ്ചേരി സ്വദേശിനിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. ഈ കേസിലും പ്രതിയായ തൊപ്പിയെന്ന മുഹമ്മദ് നിഹാദ് ഇപ്പോഴും ഒളിവിലാണ്. Mrz Shameer എന്ന യൂട്യൂബ് ചാനലിൽ ജൂൺ 10ന് രാത്രി മണി മുതൽ നടത്തിയ ലൈവ് സ്ട്രീമീഗിനിടെ ചാനൽ ഉടമയായ ഷമീർ, ജാസി, മമ്മു എന്നിവർ ചേർന്ന് നടത്തിയ കടുത്ത അശ്ലീല-ലൈംഗിക പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ്. തൊപ്പിയുമായി തെറ്റിപിരിഞ്ഞതിന് പിന്നാലെയായിരുന്നു മമ്മുവിന്റെ ലൈവ്. ഈ കേസിലെ ഒന്നാം പ്രതിയായ ‘തൊപ്പി’ മുൻപ് പരാതിക്കാരിയായ മഞ്ചേരി സ്വദേശിനിക്കെതിരെ നടത്തിയ അശ്ലീല പരാമർശങ്ങൾ അടങ്ങിയ വീഡിയോ ദൃശ്യങ്ങളും ഓഡിയോയും ഉൾപ്പെടുത്തിയായിരുന്നു ലൈവ് സ്ട്രീമിംഗ്.

ഇതിനെതിരെ മഞ്ചേരി സ്വദേശി മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി. തൊപ്പിയെ ഒന്നാം പ്രതിയാക്കി രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് മമ്മുവാണ് നാലാം പ്രതി. മമ്മുവിനെ കണ്ണൂർ ഇരിക്കൂറിലുള്ള വീട്ടിൽ നിന്നാണ് കഴിഞ്ഞ ദിവസം മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയുള്ള പരാമർശം നടത്തൽ, അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മൊറയൂർ പഞ്ചായത്ത് കമ്മിറ്റി ; പ്രതിഷേധ പ്രമേയം...

0
മലപ്പുറം: പുതിയ എംഎസ്എഫ് സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി മലപ്പുറം മൊറയൂർ പഞ്ചായത്ത്...

ദമ്പതികളെ ആക്രമിച്ച് പരിക്കേല്പിച്ച രണ്ടുപേർ പിടിയിൽ

0
ആലപ്പുഴ: യുവതിയെയും ഭർത്താവിനെയും ക്രൂരമായി ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു ; കയറ്റുമതിയുടെ ചരിത്രം കുറിച്ചു...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ...

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം ; കാട് തെളിഞ്ഞു

0
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ...