Friday, January 31, 2025 4:06 pm

പത്തനംതിട്ടയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ പാർട്ടിയിലേക്ക് സ്വീകരിച്ചതിനെ വീണ്ടും ന്യായീകരിച്ച് മന്ത്രി വീണ ജോർജ്ജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പത്തനംതിട്ടയിൽ ക്രിമിനൽ പശ്ചാത്തലമുള്ളവരെ പാർട്ടിയിലേക്ക് സ്വീകരിച്ചതിനെ വീണ്ടും ന്യായീകരിച്ച് മന്ത്രി വീണ ജോർജ്ജ്. നിയമസഭാ അംഗങ്ങൾക്കെതിരെ പോലും നിരവധി കേസുകളുണ്ടെന്നും ഇപ്പോൾ പാർട്ടിയിൽ ചേർന്നവർ ബിജെപിയിൽ പ്രവർത്തിച്ച കാലത്ത് ആർക്കും ആക്ഷേപമില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു. അതേസമയം, സിപിഎമ്മിന്‍റെ സ്വീകരണ യോഗത്തിൽ പങ്കെടുത്ത ഒളിവിലുള്ള വധശ്രമക്കേസ് പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. വിവാദങ്ങൾ പാർട്ടിയെ വെട്ടിലാക്കിയെങ്കിലും പുതുതായി വന്ന കാപ്പാ കേസ് പ്രതിയെ അടക്കം ന്യായീകരിക്കുകയാണ് മന്ത്രി. ബിജെപി വിട്ട് സിപിഎമ്മിലെത്തിയതോടെ യുവാക്കളെല്ലാം ശരിയുടെ പക്ഷത്തായി.

എസ്എഫ്ഐ പ്രവർത്തകരെ കൊല്ലാൻ ശ്രമിച്ച കേസിൽ ഒളിവിലുള്ള പ്രതിക്കും സിപിഎം സ്വീകരണം നൽകിയത് ഏറെ വിവാദമായിരുന്നു. പോലീസും ഇതിൽ പ്രതിരോധത്തിലായി. മന്ത്രി പങ്കെടുത്ത പരിപാടിയിൽ ഇന്‍റലിജൻസ് വീഴ്ച ഉണ്ടായില്ലെന്നാണ് എസ്പി പറയുന്നത്. പാർട്ടിയിൽ ചേർന്നവരിൽ യദു കൃഷ്ണനെന്ന യുവാവിനെ കഞ്ചാവുമായി പിടിച്ച സംഭവത്തിൽ ഉദ്യോഗസ്ഥ ഗൂഢാലോചന ആരോപിച്ച് ഇന്ന് എക്സൈസ് ഓഫീസിലേക്ക് ‍ഡിവൈഎഫ്ഐ മാർച്ച് പ്രഖ്യാപിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നേതൃത്വം ഇടപെട്ട് മാറ്റിവെപ്പിച്ചെന്നാണ് സൂചന. അതേസമയം, ജില്ലാ സെക്രട്ടറിയും ഒരു സംഘം നേതാക്കളും ചേർന്ന് ക്രിമിനൽ പശ്ചാത്തലമുള്ളവരെ ഒന്നും നോക്കാതെ മാലയിട്ടു സ്വീകരിച്ചതിൽ പാർട്ടിക്കുള്ളിലും അമർഷം ശക്തമാണ്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴിക്കോട് അംഗനവാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

0
കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ ആമക്കോട്ട് വയല്‍ അംഗനവാടിയില്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇന്നലെ...

കശ്ശാഫുൽ ഉലും അറബിക് കോളേജിന്റെ പത്തനംതിട്ടയിലെ 40-ാം വാർഷികവും 7-ാം സനദ് ദാന സമ്മേളനവും...

0
പത്തനംതിട്ട : കശ്ശാഫുൽ ഉലും അറബിക് കോളേജിന്റെ 40-ാം വാർഷികവും...

എട്ട് വയസുകാരനെ പീഡിപ്പിച്ച പ്രതിയ്ക്ക് 70 വ​ർ​ഷം ത​ട​വും പി​ഴ​യും

0
കൊ​ട്ടാ​ര​ക്ക​ര: എ​ട്ടു വ​യ​സു​കാ​ര​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ൽ പ്രതിയ്ക്ക് തടവും പിഴയും...

കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിൽ

0
തൃശൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിലായി. അതിരപ്പിള്ളി വില്ലേജ് ഓഫീസര്‍...