കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സോഷ്യല്‍ ഓഡിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സോഷ്യല്‍ ഓഡിറ്റിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരവിപേരൂര്‍ വള്ളംകുളം യാഹിര്‍ ഓഡിറ്റോറിയത്തില്‍ ജൂലൈ 29 (ശനിയാഴ്ച) ഉച്ചയ്ക്ക് 2.30ന് ആരോഗ്യ, വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് നേട്ടങ്ങളും കോട്ടങ്ങളും വിലയിരുത്തി മറ്റു കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനും സേവനങ്ങള്‍ കൂടുതല്‍ മികവുറ്റതാക്കുന്നതിനുമാണ് സോഷ്യല്‍ ഓഡിറ്റ് സംഘടിപ്പിക്കുന്നത്.

കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ സേവനങ്ങള്‍ ഉപയോഗിക്കുന്ന ജനങ്ങളുടെ സേവന ഗുണനിലവാരം സംബന്ധിച്ച അഭിപ്രായങ്ങള്‍ ഉള്‍പ്പെടെ ക്രോഡീകരിക്കുന്ന ഒരു സാമൂഹിക വിശകലന സംവിധാനമാണ് സോഷ്യല്‍ ഓഡിറ്റ്. രാജ്യത്തുതന്നെ ആരോഗ്യ മേഖലയില്‍ ഒരു പുതിയ കാല്‍വയ്പ്പാകുന്നതാണ് ഈ പദ്ധതി. എംജിഎന്‍ആര്‍ഇജിഎയുടെ സോഷ്യല്‍ ഓഡിറ്റ് യൂണിറ്റുമായി ചേര്‍ന്ന് തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ആദ്യഘട്ടം എന്ന നിലയില്‍ സോഷ്യല്‍ ഓഡിറ്റ് നടപ്പാക്കും. തുടര്‍ന്ന് മറ്റു കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കും.
ചടങ്ങില്‍ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യ അതിഥിയാകും.

എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, നവകേരളം കര്‍മ്മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ, പത്തനംതിട്ട ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍, ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ആര്‍. അജയകുമാര്‍, ജിജി മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ബി. ശശിധരന്‍ പിള്ള, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എന്‍.എസ്. രാജീവ്, ജിജി ജോണ്‍ മാത്യു, എല്‍സ തോമസ്, ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസഫ് മാത്യു, ജിന്‍സണ്‍ വര്‍ഗീസ്, അമിതാ രാജേഷ്, ആര്‍. ജയശ്രീ, എംജിഎന്‍ആര്‍ഇജിഎ ഓഡിറ്റ് യൂണിറ്റ് ഡയറക്ടര്‍ ഡോ. രമാകാന്തന്‍, സ്റ്റേറ്റ് ഹെല്‍ത്ത് സിസ്റ്റം റിസോഴ്സ് സെന്റര്‍ ഡയറക്ടര്‍ ഡോ. വി. ജിതേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ എല്‍. അനിതകുമാരി, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍, എന്‍എച്ച്എം സോഷ്യല്‍ ഡെവലപ്മെന്റ് ഹെഡ് കെ.എം. സീന, രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൃതദേഹം മാറിനൽകി ആശുപത്രി അധികൃതർ

0
കാഞ്ഞങ്ങാട്: മൃതദേഹം മാറിനൽകി ബന്ധുക്കളെയും നാട്ടുകാരെയും മണിക്കൂറുകളോളം ആശങ്കയിലാക്കി ആശുപത്രി...

മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ കഴിയില്ലെന്ന് എം വി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വാർത്തകൾ നീക്കം ചെയ്തതിനെ വെറുമൊരു സാങ്കേതിക പ്രശ്‌നമായി കാണാൻ...

പിഎം ശ്രീ പദ്ധതിയിൽ അറബിക്കടൽ പരാമർശം ആവർത്തിച്ച് മന്ത്രി കെ എം ഷാജി

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുപോകുമ്പോള്‍ അറബിക്കടല്‍...

കാസർഗോഡ് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

0
കാസർഗോഡ്: കാസർഗോഡ് കോളിയടുക്കത്ത് അച്ഛനെയും മകളെയും വാടക വീട്ടിൽ തൂങ്ങി മരിച്ച...